പാലക്കാട് ∙ പൊലീസ് കസ്റ്റഡി മർദനത്തിനും നേതാക്കളെ മുഖംമൂടി ധരിപ്പിച്ചും കൈവിലങ്ങിട്ടും നടത്തുന്ന അതിക്രമങ്ങൾക്കുമെതിരെ കെഎസ്യു ജില്ലാ പൊലീസ് ഓഫിസിലേക്കു നടത്തിയ മാർച്ചിൽ സംഘർഷം. 4 തവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കുന്നതിനിടെ സംസ്ഥാന ജനറൽ സെക്രട്ടറി ഗൗജ വിജയകുമാരനെ വനിതാ എഎസ്ഐ മർദിച്ചതായി പരാതി ഉയർന്നു.
പ്രവർത്തകരും പൊലീസും തമ്മിൽ ഏറെ നേരം ബലപ്രയോഗം നടന്നു. ബാരിക്കേഡ് മറികടക്കാനും ശ്രമം ഉണ്ടായി.
ഇതോടെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. 4 തവണ ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവർത്തകർ പിരിഞ്ഞു പോയില്ല. തുടർന്നു ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി.
ഇതിനിടെ പ്രവർത്തകർ പല തവണ വടിയെറിഞ്ഞെങ്കിലും പൊലീസ് സംയമനം പാലിച്ചു.
പ്രതിഷേധം കെപിസിസി അംഗം റിജിൽ മാക്കുറ്റി ഉദ്ഘാടനം ചെയ്തു. പൊലീസ് ഗുണ്ടകളെപ്പോലെ പെരുമാറിയാൽ തിരിച്ചടിക്കേണ്ടിവരുമെന്നും അതിനു ഭരണം മാറുന്നതുവരെ കാത്തിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മർദിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്കും കുടുംബമുണ്ടെന്ന് ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.
കെഎസ്യു പ്രവർത്തകരെ മർദിച്ചാൽ തക്ക തിരിച്ചടിയുണ്ടാകുമെന്ന് അധ്യക്ഷ പ്രസംഗത്തിൽ ജില്ലാ പ്രസിഡന്റ് നിഖിൽ കണ്ണാടി പറഞ്ഞു.
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.എസ്.ജയഘോഷ്, കെഎസ്യു സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അജാസ് കുഴൽമന്ദം, ഗൗജ വിജയകുമാരൻ, ഡി.ഡിജു, ജില്ലാ ഭാരവാഹികളായ സ്മിജ രാജൻ, എസ്.അനൂജ്, കെ.അജയൻ, ആകാശ് കുഴൽമന്ദം, ദിലീപ് നെല്ലിയാമ്പതി, ജിഷ്ണു മലമ്പുഴ, കാർത്തിക് നെന്മാറ, റിസ്വാൻ പുളിക്കൽ, നിതിൻ ഫാത്തിമ, അസംബ്ലി പ്രസിഡന്റുമാരായ രാജേഷ് നെന്മാറ, അമൽ കണ്ണാടി, ഷാഹിദ് പട്ടാമ്പി, വിവേക് ആലത്തൂർ, സനിൽ ചിറ്റൂർ, ഷമീം എന്നിവർ പ്രസംഗിച്ചു. അതേ സമയം മാർച്ചിൽ ആരെയും മർദിച്ചിട്ടില്ലെന്നും ബലം പ്രയോഗിച്ചപ്പോൾ പ്രതിരോധിക്കുക മാത്രമാണു ചെയ്തതെന്നും പൊലീസ് വിശദീകരിച്ചു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

