കണ്ണൂർ∙ അഞ്ചുകൊല്ലം മുൻപ് പറമ്പിലെ റബർ വെട്ടി മുള നടുമ്പോൾ കൂട്ടുകാരൊക്കെ ജോണിനെ കളിയാക്കിയിരുന്നു. എന്നാലിന്ന് റബറിനെക്കാൾ വരുമാനം മുളയിൽനിന്നു ലഭിക്കാൻ തുടങ്ങിയപ്പോൾ മണത്തണ സ്വദേശി ജോൺ കൊത്തുപള്ളിലിന്റെ മുളസ്നേഹത്തിന് അംഗീകാരമായി.
പോസിറ്റീവ് എനർജി നൽകുന്ന ചെടിയെന്ന നിലയ്ക്കായിരുന്നു ജോൺ മുളകളെ സ്നേഹിക്കാൻ തുടങ്ങിയത്. ഇപ്പോൾ അര ഏക്കർ വീട്ടുപറമ്പു മുഴുവൻ 30 തരം മുളകൾ.
ഉരുൾപൊട്ടൽപോലെയുള്ള പ്രകൃതിദുരന്തത്തെ പ്രതിരോധിക്കാൻ ഇത്രയും ശക്തിയുള്ള ചെടി വേറെയില്ലെന്ന് ജോൺ സാക്ഷ്യപ്പെടുത്തുന്നു.
കൊട്ടിയൂർ അമ്പലത്തിൽ ഉത്സവത്തിന് ഓടമുളകൊണ്ടുണ്ടാക്കുന്ന പ്രസാദം എങ്ങനെയുണ്ടായി എന്ന ജോണിന്റെ അന്വേഷണമാണ് മുളകളുടെ നഴ്സറി എന്ന ആശയത്തിലെത്തിയത്. പോസിറ്റീവ് എനർജി കൂടുതൽ നൽകാൻ കഴിയുന്ന ചെടിയാണ് മുളയെന്നു പരിസ്ഥിതി പ്രവർത്തകർ പറഞ്ഞപ്പോൾ പലതരം മുളകളുടെ തൈകൾ ശേഖരിക്കാൻ തുടങ്ങി.
വയനാട്ടിലെ ഉറവിൽനിന്നാണ് ഇപ്പോൾ വ്യത്യസ്ത തരം തൈകൾ കൊണ്ടുവരുന്നത്. നാട്ടിൽ മുളകൾ അന്യം നിൽക്കാൻ തുടങ്ങിയപ്പോൾ പലരും മുള തേടിയെത്തുന്നത് ജോണിന്റെ അടുക്കലാണ്. തോട്ടി കെട്ടാനുള്ള ഒരു മുളയ്ക്ക് 350 രൂപയാണു വില.ജോണും ഭാര്യ സാലിയും മുളകളുടെ നഴ്സറി വിപുലപ്പെടുത്തുകയാണിപ്പോൾ.
മുളകളുടെ പ്രചാരണത്തിനായി 12,000 ഓടമുളയുടെ തൈകൾ ഉൽപാദിപ്പിച്ചിട്ടുണ്ട്.
വിത്തുപാകി കൂടത്തൈയിൽ മുളപ്പിച്ചവ. ഇതര സംസഥാനങ്ങളിലെ പലതരം മുളകളും ഇവിടെയുണ്ട്.
അസം ഗോൾഡ് ഇനത്തിന് 1200 രൂപയാണ് തൈയുടെ വില. ലാത്തിയിനത്തിന് 500 രൂപയും.കൃഷി ഉപേക്ഷിച്ച പറമ്പുകളിൽ മുള നട്ടുകൊടുക്കുന്ന പുതിയ പദ്ധതി നടപ്പാക്കാൻ പോകുകയാണ് ജോൺ.
മലയോരത്തെ കൂടുതൽ സ്ഥലവും ഇപ്പോൾ തരിശിട്ടിരിക്കുയാണ്. അവിടെയാണ് തൈകൾ നട്ടുപരിപാലിച്ചുകൊടുക്കുക.
മുളയുടെ പ്രചാരണത്തിനായി പെരുംപുന്നയിൽ നഴ്സറിയും ആരംഭിക്കുന്നുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

