ഇരിങ്ങാലക്കുട∙ ഒരു വർഷത്തോളമായി അറ്റകുറ്റപ്പണി നടത്താൻ അധികൃതർ തയാറാകാത്ത റോഡിലെ കുഴികൾ അടച്ച് റസിഡൻസ് അസോസിയേഷന്റെ പ്രതിഷേധം. ക്രൈസ്റ്റ് കോളജ് ജംക്ഷൻ മുതൽ എകെപി റോഡിലെ കുഴികൾ കോൺക്രീറ്റ് ചെയ്ത് അടച്ചാണ് ക്രൈസ്റ്റ് നഗർ റസിഡൻസ് അസോസിയേഷൻ അംഗങ്ങൾ പ്രതിഷേധം സംഘടിപ്പിച്ചത്. റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ഷാജു അബ്രാഹം കണ്ടംകുളത്തി, സെക്രട്ടറി തോംസൺ ചിരിയങ്കണ്ടത്ത്, ട്രഷറർ ബെന്നി പള്ളായി, മാത്യു ജോർജ്, സക്കീർ ഓലക്കോട്ട്, വിജു അക്കരക്കാരൻ, ഡേവിസ് ഊക്കൻ, ടി.വി.സോമൻ, ജയ്മോൻ അമ്പൂക്കൻ,ആനി പോൾ,ഡെൽറ്റി ജീസൻ എന്നിവർ നേതൃത്വം നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

