ആലപ്പുഴ ബീച്ചിൽ തുറമുഖ ഓഫിസിനു സമീപമുള്ള ബൈപാസ് റോഡിൽ ഇന്നലെ രാത്രി 9.30ന് ഉണ്ടായ ആകസ്മികമായ അപകടത്തിൽ ബൈക്ക് പൂർണമായി കത്തിനശിച്ചു. തകരാറിലായ വാഹനം തള്ളി സ്റ്റാർട്ടാക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം.
വാഹനത്തിലുണ്ടായിരുന്ന യുവാക്കൾ അത്ഭുതകരമായി പൊള്ളലേറ്റു പരിക്കുകൾ ഏൽക്കാതെ രക്ഷപ്പെടുകയായിരുന്നു. തുമ്പോളി വാവക്കാട് വീടായ എബിൻ ഫ്രാൻസിസിൻ്റെ ഉടമസ്ഥതയിലുള്ള ബൈക്കാണ് അഗ്നിക്കിരയായത്.
എബിൻ്റെ സഹോദരൻ അലനും ഒരു സുഹൃത്തും ചേർന്ന് ബൈക്കിൽ യാത്ര ചെയ്യവേ വാഹനം പെട്ടെന്ന് തകരാറിലാവുകയായിരുന്നു. തുടർന്ന് ഇത് തള്ളി സ്റ്റാർട്ടാക്കാൻ ശ്രമിക്കുന്ന ഘട്ടത്തിലാണ് തീ പടർന്നത്.
സംഭവസ്ഥലത്ത് ഉടൻ തന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന ടൂറിസം പൊലീസും ബീച്ച് ലൈഫ് ഗാർഡുകളും ചേർന്ന് വെള്ളം ഒഴിച്ച് തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും വാഹനം പൂർണമായും കത്തിനശിച്ചിരുന്നു. പെട്രോൾ ഓവർ ഫ്ലോ ആയതാകാം തീപിടിത്തത്തിന് കാരണമെന്ന് ബീച്ച് ടൂറിസം എസ്ഐ രാജേഷ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

