സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. ഇതുവരെ 12 ജില്ലകളിലാണ് അവധി ബാധകമാക്കിയിട്ടുള്ളത്.
ഏറ്റവും ഒടുവിലായി ആലപ്പുഴ ജില്ലയിലും അവധി പ്രഖ്യാപിക്കുകയുണ്ടായി. ഇതിനുപുറമെ കാസർകോട്, കോഴിക്കോട്, കണ്ണൂർ, വയനാട്, മലപ്പുറം, തൃശൂർ, ഇടുക്കി, പത്തനംതിട്ട, കോട്ടയം, എറണാകുളം, പാലക്കാട് എന്നീ ജില്ലകളിലും നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു.
പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്ന് അധികൃതർ വ്യക്തമാക്കി.
മൂഴിയാർ ഡാം തുറന്നുവിടാനുള്ള സാധ്യത കണക്കിലെടുത്തും, കനത്ത മഴയോടൊപ്പം ശക്തമായ കടലാക്രമണം തുടരുന്നതിനാലും ആലപ്പുഴ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അതായത് ആഗസ്റ്റ് മൂന്ന് തിങ്കളാഴ്ച ജില്ലാ കളക്ടർ ഷാജി വി. നായർ അവധി പ്രഖ്യാപിച്ചു.
മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് ഈ അവധി ബാധകമായിരിക്കുന്നതല്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

