
ഇന്ന്
∙ സംസ്ഥാനത്ത് ചിലയിടങ്ങളിൽ മഴ.
∙ ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്.
സഞ്ചരിക്കുന്ന ഓണച്ചന്ത
ജില്ലയിലെ സപ്ലൈകോ സഞ്ചരിക്കുന്ന ഓണച്ചന്ത ഇന്ന്: രാവിലെ 9.30ന് ചീനിക്കുഴി, 12ന് പെരിങ്ങാശ്ശേരി, 4ന് ഉപ്പുകുന്ന്. (13 ഇന സബ്സിഡി സാധനങ്ങൾക്കും മറ്റ് അവശ്യസാധനങ്ങൾക്കും വിലക്കുറവ് ലഭിക്കും.)
കട്ടപ്പന കമ്പോളം
ഏലം: 2400-2600
കുരുമുളക്: 690
കാപ്പിക്കുരു(റോബസ്റ്റ): 240
കാപ്പി പരിപ്പ്(റോബസ്റ്റ): 435
കൊട്ടപ്പാക്ക്: 230
മഞ്ഞൾ: 250
ചുക്ക്: 260
ഗ്രാമ്പൂ: 800
ജാതിക്ക: 320
ജാതിപത്രി: 1500-2025
∙ മുരിക്കാശേരി കമ്പോളം
കൊക്കോ – 135
കൊക്കോ (ഉണക്ക) – 400
∙ അടിമാലി കമ്പോളം
കൊക്കോ : 100
കൊക്കോ ഉണക്ക : 370
അപേക്ഷ ക്ഷണിച്ചു
ചെറുതോണി ∙ കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രം ഉടനെ ആരംഭിക്കുന്ന സൗജന്യ ഫൊട്ടോഗ്രഫി ആൻഡ് വിഡിയോഗ്രഫി പരിശീലനത്തിന് അപേക്ഷ ക്ഷണിക്കുന്നു.
18 നും 50 നും ഇടയിൽ പ്രായമുള്ള താൽപര്യമുള്ളവർക്ക് അപേക്ഷിക്കാം. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ എൻസിവിഇടി അംഗീകൃത സർട്ടിഫിക്കറ്റ് ലഭിക്കും.
പങ്കെടുക്കുവാൻ താൽപര്യമുള്ളവർ നാളെ രാവിലെ 11 ന് തൊടുപുഴ പെൻഷൻ ഭവൻ ഹാളിൽ എത്തിച്ചേരണം. ഫോൺ :8075228358, 9446805698
അധ്യാപക ഒഴിവ്
മൂന്നാർ ∙ ഗവ.
കോളജിൽ ഇക്കണോമിക്സ് അധ്യാപക ഒഴിവ്. അപേക്ഷകൾ [email protected] എന്ന വിലാസത്തിൽ 28ന് മുൻപ് അയക്കണം.
കെയർ ടേക്കർ ഒഴിവ്
കാന്തല്ലൂർ ∙ കോവിൽക്കടവിൽ പുതുതായി നിർമിച്ചിട്ടുള്ള തുമ്പൂർമുഴി മാലിന്യ സംസ്കരണ കേന്ദ്രത്തിലേക്ക് ദിവസ വേതനടിസ്ഥാനത്തിൽ സാനിറ്റേഷൻ വർക്കർ കം കെയർ ടേക്കർ ഒഴിവ്.
കൂടുതൽ വിവരങ്ങൾക്ക് 9496045027.
കൂടിക്കാഴ്ച 9ന്
കുമളി ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ പൊളിറ്റിക്കൽ സയൻസ് (ജൂനിയർ) തസ്തികയിൽ നിയമനത്തിനുള്ള കൂടിക്കാഴ്ച സെപ്റ്റംബർ 9ന് 11ന് സ്കൂൾ ഓഫിസിൽ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]