സ്വന്തമായി ഒരു പുതിയ വാഹനം സ്വന്തമാക്കുക എന്നത് മിക്ക ആളുകളുടെയും വലിയൊരു സ്വപ്നമായിരിക്കും. അത്തരത്തിൽ തന്റെ പിതാവ് കാലങ്ങളായി മനസ്സിൽ കൊണ്ടുനടന്ന ഡ്രീം ബൈക്ക് സമ്മാനിച്ച് ശ്രദ്ധേയനായിരിക്കുകയാണ് ഒരു യുവാവ്.
സമ്മാനം സ്വീകരിക്കുമ്പോൾ പിതാവിന്റെ മുഖത്തുണ്ടാകുന്ന വികാരനിർഭരമായ പ്രതികരണമാണ് ഈ വീഡിയോയെ സമൂഹമാധ്യമങ്ങളിൽ ഏറെ വ്യതിരിക്തമാക്കുന്നത്. ജീവിതത്തിലെ പ്രയാസങ്ങൾക്കിടയിലും മുന്നോട്ട് കുതിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നത് ഇത്തരം സന്തോഷനിമിഷങ്ങളാണെന്ന് മകൻ വീഡിയോ പങ്കുവെച്ചുകൊണ്ട് വ്യക്തമാക്കുന്നു.
രജത് സിംഗ് റാവത്ത് ആണ് തന്റെ പിതാവിന് നൽകിയ സർപ്രൈസിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. ‘എത്ര കഠിനമായ സാഹചര്യങ്ങളിലും നമ്മൾ മുന്നോട്ട് പോകുന്നത് ഇതുകൊണ്ടാണ്’ എന്ന അടിക്കുറിപ്പോടെയാണ് യുവാവ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
വീഡിയോയുടെ ദൃശ്യങ്ങൾ ഇങ്ങനെ: ‘ദേ പപ്പ, ഇത് നിങ്ങളുടെ ബൈക്കാണ്! നമ്പർ പ്ലേറ്റ് ഒന്ന് നോക്കൂ, ഇതൊരു സമ്മാനമാണ്’ എന്ന് പറഞ്ഞുകൊണ്ടാണ് മകൻ പിതാവിനെ മോട്ടോർസൈക്കിളിന് അടുത്തേക്ക് കൂട്ടിക്കൊണ്ടുവരുന്നത്.
ഈ അപ്രതീക്ഷിത സർപ്രൈസ് കണ്ട് വാവിട്ടുനിൽക്കുന്ന പിതാവിനോട് മകൻ ഒരു ബോക്സ് തുറക്കാൻ ആവശ്യപ്പെടുകയും, തുടർന്ന് ‘വരൂ, കയറിയിരിക്കൂ’ എന്ന് പറഞ്ഞ് അദ്ദേഹത്തെ ബൈക്കിൽ ഇരുത്തുകയും ചെയ്യുന്നു. ഈ വീഡിയോ ചുരുങ്ങിയ സമയം കൊണ്ടാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയത്.
നിരവധി ആളുകളാണ് അച്ഛനും മകനും തമ്മിലുള്ള ഈ മനോഹരമായ ബന്ധത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയത്. ‘ഇന്ന് ഇന്റർനെറ്റിൽ കണ്ട
ഏറ്റവും മികച്ച വീഡിയോ’ എന്നും ‘നമ്മൾ ചെയ്യുന്ന ചെറിയ കാര്യങ്ങളിൽ പോലും അച്ഛനമ്മമാർ വലിയ സന്തോഷം കണ്ടെത്തുന്നു’ എന്നുമൊക്കെയാണ് വീഡിയോയ്ക്ക് താഴെ വരുന്ന പ്രധാന കമന്റുകൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

