ഫാർമസിസ്റ്റ് നിയമനം
∙ ചെതലയം കുടുംബാരോഗ്യ കേന്ദ്രത്തിൽ കരാർ അടിസ്ഥാനത്തിൽ ഫാർമസിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിഫാം അല്ലെങ്കിൽ ഡിഫാം ആണ് യോഗ്യത.
ബത്തേരി നഗരസഭ പരിധിയിലുള്ളവർക്ക് മുൻഗണന ലഭിക്കും. 27ന് വൈകിട്ട് 4ന് മുൻപ് അപേക്ഷ നൽകണം.
ജില്ലാതല ബാങ്കിങ് അവലോകന യോഗം
കൽപറ്റ ∙ ജില്ലാതല ബാങ്കിങ് അവലോകന യോഗം ഇന്നു രാവിലെ 10.30 ന് കൽപറ്റ ഗ്രീൻ ഗേറ്റ്സ് ഹോട്ടലിൽ നടക്കും.
കാർഷിക വികസനസമിതി യോഗം ഇന്ന്
കൽപറ്റ ∙ ജില്ലാ കാർഷിക വികസന സമിതി യോഗം ഇന്ന് ഉച്ചയ്ക്ക് 2നു ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ചേരും.
ഡിസിഎ കോഴ്സ്
മീനങ്ങാടി ∙ പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സ്കോൾ കേരളയുടെ വിവിധ കേന്ദ്രങ്ങളിൽ പിഎസ് സി അംഗീകൃത ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്സിന് 30 വരെയും, 60 രൂപ പിഴയോടെ സെപ്റ്റംബർ 9 വരെയും അപേക്ഷിക്കാം.
8, 9, 10 ബാച്ചുകളിൽ പരീക്ഷ ഫീസ് അടയ്ക്കാത്തവർക്കു കോഴ്സിൽ പുനഃപ്രവേശനം നേടാനും അവസരമുണ്ട്. 9847279852.
ജില്ലാ ജൂഡോ
കൽപറ്റ ∙ ജില്ലാ ജൂഡോ ചാംപ്യൻഷിപ് 28നു മുട്ടിൽ വയനാട് മുസ് ലിം ഓർഫനേജ് ഓഡിറ്റോറിയത്തിൽ നടത്തും.
8086383868.
അധ്യാപക നിയമനം
പരിയാരം ∙ ഗവ. ഹൈസ്കൂളിൽ എച്ച്എസ്ടി ഇംഗ്ലിഷ് അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച നാളെ രാവിലെ 10.30 ന്.
7012825326. ബത്തേരി∙ സെന്റ് മേരീസ് കോളജ് ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി ബോട്ടണി സീനിയർ താൽക്കാലിക അധ്യാപക തസ്തികയിലേക്ക് കൂടിക്കാഴ്ച സെപ്റ്റംബർ 12ന് രാവിലെ 11ന് സ്കൂൾ ഓഫിസിൽ.
സീറ്റൊഴിവ്
ബത്തേരി∙ സെന്റ് മേരീസ് കോളജിൽ ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, ഇംഗ്ലിഷ്, ബികോം വിഷയങ്ങളിൽ ഭിന്നശേഷി വിഭാഗത്തിൽ സീറ്റൊഴിവുണ്ട്.
താൽപര്യമുള്ളവർ 27ന് ഉച്ചയ്ക്ക് 2ന് മുൻപ് റിപ്പോർട്ട് ചെയ്യണം. ബത്തേരി ∙ അൽഫോൻസ ആർട്സ് ആൻഡ് സയൻസ് കോളജിൽ ഒന്നാം സെമസ്റ്റർ ബിരുദ, പിജി ക്ലാസുകളിൽ ഒഴിവുള്ള എസ്സി, എസ്ടി, ഇടിബി, ഓപ്പൺ മെറിറ്റ് സീറ്റുകളിലേക്ക് അപേക്ഷകൾ 29ന് മുൻപ് കോളജിൽ സമർപ്പിക്കണം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

