ബിഗ് ബോസ് മലയാളം സീസണ് 8-ല്‍ നാലാം വാരത്തിലെ പുതിയ ലീഡറെ ഔദ്യോഗികമായി തിരഞ്ഞെടുത്തു. ഷിജിന് ആണ് വീടിന്റെ പുതിയ ലീഡര്‍ പദവിയിലേക്ക് എത്തിയിരിക്കുന്നത്.
വിവിധ ഘട്ടങ്ങളിലായി ഏറെ കൗതുകം നിറഞ്ഞ നടപടിക്രമങ്ങളിലൂടെയാണ് മത്സരാര്ഥികളില് നിന്ന് പുതിയ ലീഡറെ ബിഗ് ബോസ് തിരഞ്ഞെടുത്തത്. ആദ്യം ജനസഭയിലേക്ക് മുഴുവന്‍ മത്സരാര്ഥികളെയും വിളിപ്പിച്ചുകൊണ്ടാണ് ഇതിനായുള്ള പ്രാരംഭ നിര്‍ദേശം നല്‍കിയത്.
ലീഡര്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ താല്‍പ്പര്യമുള്ള അഞ്ച് പേരെ തിരഞ്ഞെടുക്കാനായിരുന്നു ബിഗ് ബോസിന്റെ നിര്‍ദേശം. തുടര്‍ന്ന് മത്സരാര്‍ഥികള്‍ക്കിടയില്‍ നടന്ന വോട്ടിംഗിലൂടെ ഗായത്രി, രാഹുല്‍ ഈശ്വര്‍, ഷിജിന്, ശ്രീലക്ഷ്മി അറയ്ക്കല്‍, സുമേഷ് എന്നിവര്‍ പ്രസ്തുത സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
ഇവരൊഴികെയുള്ള ബാക്കി മത്സരാര്‍ഥികളെ വീണ്ടും ജനസഭയിലേക്ക് വിളിപ്പിച്ച് മറ്റൊരു നിര്‍ദേശം കൂടി ബിഗ് ബോസ് നല്കി. ലീഡര്‍ സ്ഥാനാര്‍ഥികളുടെ അനുയായികളാകേണ്ട
അഞ്ച് പേരെ കണ്ടെത്താനായിരുന്നു ഈ ഘട്ടത്തിലെ ചുമതല. ഇതിനായുള്ള തിരഞ്ഞെടുപ്പില്‍ കടല്‍ കൊമ്പന്, ആസിഫ്, ഐശ്വര്യ, അഞ്ജലി, നേഹ എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.
തുടര്‍ന്ന് ഇവര്‍ പുറത്തുപോയി, ലീഡര്‍ സ്ഥാനാര്‍ഥികളുമായി ചര്‍ച്ച നടത്തി ആര് ആരുടെയൊക്കെ അനുയായി ആവണമെന്ന് തീരുമാനിക്കാനും ബിഗ് ബോസ് ആവശ്യപ്പെട്ടു. ഈ ചര്‍ച്ചകള്‍ക്കൊടുവില്‍ രാഹുല്‍ ഈശ്വറിന്റെ അനുയായിയായി ആസിഫും, ശ്രീലക്ഷ്മിയുടെ അനുയായിയായി നേഹയും, സുമേഷിന്റെ അനുയായിയായി ഐശ്വര്യയും, ഗായത്രിയുടെ അനുയായിയായി അഞ്ജലിയും, ഷിജിന്റെ അനുയായിയായി കടല്‍ കൊമ്പനും തീരുമാനിക്കപ്പെടുകയായിരുന്നു.
തുടര്‍ന്ന് ലീഡറെ തീരുമാനിക്കുന്നതിനുള്ള നിര്‍ണായക ടാസ്ക് അനുയായികള്‍ക്കാണ് ബിഗ് ബോസ് നല്‍കിയത്. ഇതിനായി ഗാര്ഡന് ഏരിയയില്‍ ഈ ആഴ്ചത്തേക്കുള്ള പലചരക്ക് സാധനങ്ങള്‍ ക്രമീകരിച്ചിരുന്നു.
ഇതിന് എതിര്‍വശത്തായി ലീഡര്‍ഷിപ്പ് മത്സരാര്‍ഥികളുടെ ചിത്രങ്ങള്‍ ഒട്ടിച്ച പ്ലക്കാര്‍ഡുകളും രണ്ട് വീതം ട്രേകളും സജ്ജീകരിച്ചിരുന്നു. ബസര്‍ ശബ്ദിക്കുന്ന ഇടവേളകളില്‍ അനുയായികള്‍ തങ്ങളുടെ ട്രേകളില്‍ പലചരക്ക് സാധനങ്ങള്‍ നിറയ്ക്കണമായിരുന്നു.
ഏറ്റവും ചുരുങ്ങിയത് 5 കിലോഗ്രാം സാധനങ്ങള്‍ ശേഖരിക്കണമെന്നും, അവസാനം തൂക്കി നോക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ സാധനങ്ങള്‍ സംഭരിക്കുന്ന അനുയായിയുടെ ലീഡര്‍ഷിപ്പ് സ്ഥാനാര്‍ഥി വിജയിക്കുമെന്നും ബിഗ് ബോസ് വ്യക്തമാക്കി. ഒപ്പം, ഈ വാരത്തിലേക്ക് ലഭിക്കേണ്ട
മൊത്തം സാധനങ്ങളില്‍ നിന്ന് ടാസ്കില് ഇവര്‍ ശേഖരിക്കുന്ന സാധനങ്ങള്‍ കുറയ്ക്കുമെന്നും അറിയിച്ചിരുന്നു. മത്സരം അവസാനിച്ചപ്പോള്‍ കടല്‍ കൊമ്പന് ആണ് വിജയിച്ചത്.
40 കിലോയിലേറെ സാധനങ്ങളാണ് കൊമ്പന് ഈ ടാസ്കിലൂടെ എടുത്തത്. ഇതോടെ ഷിജിന് ബിഗ് ബോസ് മലയാളം സീസണ് 8-ന്റെ നാലാം വാരത്തിലെ ലീഡറായി ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

