
സ്വന്തം ലേഖകൻ
കൊച്ചി: താനുള്‍പ്പെടെയുള്ള വ്യക്തികളെ നീചമായി അധിക്ഷേപിക്കുന്ന ആളാണ് ചെകുത്താന് എന്ന പേരില്‍ വീഡിയോകള്‍ ചെയ്യാറുള്ള യുട്യൂബര്‍ അജു അലക്സ്. അത് ചോദിക്കാനാണ് അയാളുടെ താമസസ്ഥലത്ത് പോയത്. അല്ലാതെ മർദ്ദിക്കാനല്ലെന്നും, ഗുണ്ടായിസം കാണിക്കാനല്ലെന്നും സംഭവത്തില്‍ കേസെടുത്തതിനു പിന്നാലെ ഇന്നലെ പ്രതികരണവുമായി നടന് ബാല രംഗത്ത് .
അയാളുടെ വീഡിയോ ഫാമിലിയായി കാണാന്‍ പറ്റില്ല അതിനാല്‍ തന്നെ അവന് ആന്റി സോഷ്യലാണ്. അവന് മാധ്യമങ്ങളെക്കാള്‍ ബുദ്ധിമാനാണ് അവന്റെ കണ്ടന്റ് എങ്ങനെ വില്‍ക്കണം എന്ന് അവന് അറിയാം. അടുത്തിടെ മരിച്ചുപോയ കലാകാരന് കൊല്ലം സുധിയെക്കുറിച്ച് അവന് എന്തൊക്കെയാണ് പറഞ്ഞത്. സുധിയോടൊപ്പം അവസാനമായി ഷോ ചെയ്തത് ഞാനാണ് അതിനാല്‍ എനിക്ക് വിഷമം ഉണ്ട്.
സുധിയുടെ മരണത്തില്‍ കരഞ്ഞ ലക്ഷ്മി നക്ഷത്രയെ എന്തൊക്കെയാണ് അയാള്‍ പറഞ്ഞത്. ഒരാള്‍ മരിച്ചാല്‍ അടുത്തവര്‍ കരയില്ലെ. അഖില്‍ മാരാര്‍ റോബിന് എന്നിവരെക്കുറിച്ചൊക്കെ എന്തൊക്കെ പറഞ്ഞു. പലരുടെയും അമ്മയെ പറഞ്ഞു. ആരും പ്രതികരിച്ചില്ല. അതിനാലാണ് ഞാന്‍ പ്രതികരിക്കാന്‍ ഇറങ്ങിയത്.
ചെകുത്താന് തനിക്കെതിരെ നല്കിയ പരാതി ഫ്രിഡ്ജ് പൊളിക്കാന്‍ നോക്കി, ലാപ്ടോപ്പ് പൊളിക്കാന്‍ നോക്കി എന്നൊക്കെയാണ് ശരിക്കും അവിടെ വല്ലതും പൊളിഞ്ഞിട്ടുണ്ടോ. ചെകുത്താന് എന്ന് അജു അലക്സിനെതിരെ ഞാന്‍ കേസിന് പോകില്ല. ഈ നാട്ടില്‍ നൂറായിരം പ്രശ്നമുണ്ട് അതിനിടയില്‍ ചെകുത്താനാണോ വലിയ കാര്യം. പൊലീസ് പൊട്ടന്മാരൊന്നും അല്ലല്ലോ. ഇത്തരം പരാതി അവര്‍ നോക്കും.
തനിക്കൊപ്പം ഗുണ്ടകള്‍ ഉണ്ടായിരുന്നെന്നാണ് അയാള്‍ പറയുന്നത് തല്ലാന്‍ പോകുന്ന ആരെങ്കിലും ഭാര്യയെ കൊണ്ടു പോകുമോ. അല്ല മറ്റൊരാള്‍ എനിക്ക് വൃക്ക തന്ന വ്യക്തിയാണ്. പിന്നെ നായ കടിച്ച് ആന്റി ബയോടിക് എടുക്കുന്ന ഞാന്‍ ആരെ തല്ലാനാണ്. പിന്നെ തല്ല് കിട്ടിയാല്‍ ഓടില്ലെ അയാള്‍ അവിടെ തല്ലാന്‍ പോയ ആളെ കാറുവരെ കൊണ്ടുവിടുമോ?
ചെകുത്താന് ഉപയോഗിക്കുന്ന ഭാഷയില്‍ വീഡിയോകള്‍ അടുത്ത തലമുറ കാണരുത് അതാണ് എന്റെ നിയമം എന്നും ബാല മാധ്യമങ്ങളോട് പറഞ്ഞു.
The post കൊല്ലം സുധിയെക്കുറിച്ച് അവന് എന്തൊക്കെയാണ് പറഞ്ഞത്; താനുള്‍പ്പെടെയുള്ള വ്യക്തികളെ നീചമായി അധിക്ഷേപിക്കുന്ന ആളാണ് അജു, പലരുടെയും അമ്മയെ പറഞ്ഞു, ആരും പ്രതികരിച്ചില്ല; യുട്യൂബറെ മർദ്ദിച്ചതിന് കേസ് എടുത്തതിനു പിന്നാലെ പ്രതികരിച്ച് നടൻ ബാല appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]