
യോഗം ഇന്ന്;
ചങ്ങനാശേരി ∙ ഓടേറ്റി തെക്കേ ബ്ലോക്ക് പാടശേഖര നെല്ലുൽപാദക സമിതി യോഗം ഇന്ന് 11നു പാടശേഖര സമിതി ഓഫിസിൽ പ്രസിഡന്റ് കെ.ഒ.ഏബ്രഹാമിന്റെ അധ്യക്ഷതയിൽ ചേരും.
രക്തഗ്രൂപ്പ് നിർണയ ക്യാംപ്
പാമ്പാടി ഈസ്റ്റ് ∙ കുമ്പന്താനം കൈരളി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്, അമല ലബോറട്ടറിയുമായി ചേർന്നു 15 വയസ്സിനു മുകളിലുള്ളവർക്കായി സൗജന്യ രക്തഗ്രൂപ്പ് നിർണയ ക്യാംപ് നാളെ ഉച്ചയ്ക്ക് ഒന്ന് മുതൽ 5 വരെ നടത്തും. ഉപദേശക സമിതിയംഗം പി.പി.ജോസ് ഉദ്ഘാടനം ചെയ്യും. സൗജന്യ ബിപി പരിശോധനയും നടത്തും.
ഫോൺ: 9495165180.
അധ്യാപക ഒഴിവ്
ചങ്ങനാശേരി ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ താൽക്കാലിക ഇംഗ്ലിഷ് അധ്യാപക ഒഴിവുണ്ട്.
28ന് രാവിലെ 10നു സ്കൂൾ ഓഫിസിൽ എത്തണം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]