വികസന പ്രവർത്തനങ്ങൾക്കായി എംഎൽഎ ഫണ്ടിൽനിന്ന് അനുവദിക്കുന്ന തുക പൊതുജനങ്ങളുടെ നികുതിപ്പണമാണെന്നും അതിനാൽ പദ്ധതികളിൽ തന്റെ പേര് പ്രദർശിപ്പിക്കരുതെന്നും പൂഞ്ഞാർ എംഎൽഎ എം.ജെ.സെബാസ്റ്റ്യൻ വ്യക്തമാക്കി. കൂട്ടിക്കൽ നടന്ന ലഹരിവിരുദ്ധ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“എന്റേയും നിങ്ങളുടെയും നികുതി പണമാണ് ഫണ്ടായി സർക്കാർ തരുന്നതെന്നു” എം.ജെ.സെബാസ്റ്റ്യൻ പറഞ്ഞു. “അതെടുത്ത് എന്തെങ്കിലും ചെയ്തിട്ട് എംഎൽഎയുടെ പേരെഴുതി വെക്കുന്നത് നാണം കെട്ട
പണിയാണ്. തനിക്കതിനോട് യോജിക്കാനാകില്ല.
താൻ ചെയ്യുന്നത് ജനപ്രതിനിധിയുടെ ജോലിയാണ്.” നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങൾ കല്ലുകളിലോ ഫ്ലെക്സ് ബോർഡുകളിലോ രേഖപ്പെടുത്തേണ്ടതില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. എംഎൽഎയുടെ ആസ്തി വികസന ഫണ്ട് എന്നത് പൂർണ്ണമായും ജനങ്ങൾക്ക് അവകാശപ്പെട്ടതാണെന്നും, തുക അനുവദിക്കുന്ന ഒരു സ്ഥലത്തും തന്റെ പേര് വെക്കരുതെന്ന കർശന നിർദ്ദേശത്തോടെയാണ് ഫണ്ട് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഇത്തരം ബോർഡുകൾ സ്ഥാപിക്കേണ്ടതില്ല എന്ന് നിർദ്ദേശിച്ചിരുന്നുവെന്നും, ചാണ്ടി ഉമ്മൻ എംഎൽഎയും ഈ മാതൃകയാണ് പിന്തുടരുന്നതെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

