
അപേക്ഷിക്കാം
ചെന്നീർക്കര∙ സർക്കാർ ഐടിഐയിൽ ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ ആൻഡ് ഹെൽത്ത് കെയർ മാനേജ്മെന്റ്, ഡിപ്ലോമ ഇൻ ലോജിസ്റ്റിക് ആൻഡ് ഹൗസ് മാനേജ്മെന്റ് കോഴ്സുകളിലേക്കു അപേക്ഷിക്കാം. യോഗ്യത പ്ലസ് ടു.
7306119753
സ്പോട്ട് അഡ്മിഷൻ
പത്തനംതിട്ട ∙ സ്കൂൾ ഓഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസിൽ(എസ്ടിഎഎസ്) ബിഎസ്സി കംപ്യൂട്ടർ സയൻസ്, ബിഎസ്സി സൈബർ ഫൊറൻസിക്സ്, ബിസിഎ, എംഎസ്സി സൈബർ ഫൊറൻസിക്സ്, എംഎസ്സി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബികോം ഫിനാൻസ് ആൻഡ് ടാക്സേഷൻ, ബികോം അക്കൗണ്ടിങ്, എംഎസ്സി ഫിഷറി ബയോളജി ആൻഡ് അക്വാകൾചർ കോഴ്സുകളിൽ സ്പോട്ട് അഡ്മിഷൻ ആരംഭിച്ചു.
9446302066.
ലാറ്ററൽ എൻട്രി
വെച്ചൂച്ചിറ സർക്കാർ പോളിടെക്നിക് കോളജിൽ മൂന്നാം സെമസ്റ്ററിലേക്കു ലാറ്ററൽ എൻട്രിയിൽ ഒഴിവുള്ള സീറ്റിലേക്ക് പ്രവേശനം ജൂലൈ 23ന് നടക്കും. റജിസ്ട്രേഷൻ രാവിലെ 9 മുതൽ 11.30 വരെ.
പ്രവേശനം ഉച്ചയ്ക്ക് 12 ന് ആരംഭിക്കും. റാങ്ക് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള അപേക്ഷകർക്ക് പങ്കെടുക്കാം.
ഇവരുടെ അഭാവത്തിൽ അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തവർക്കും പങ്കെടുക്കാം. 04735 266671.
http://gptcvechoochira.org
സൗജന്യ പരിശീലനം
പത്തനംതിട്ട∙ എസ്ബിഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ ഓഗസ്റ്റ് 11 മുതൽ 13 ദിവസത്തെ സൗജന്യ ഫാസ്റ്റ് ഫുഡ് സ്റ്റാൾ ‘ഉദ്യമി’ പരിശീലനം ആരംഭിക്കുന്നു. പ്രായം 18-45.
8330010232.
ഗെസ്റ്റ് ലക്ചറർ
കല്ലൂപ്പാറ ∙ ഐഎച്ച്ആർഡി എൻജിനീയറിങ് കോളജിൽ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് വിഭാഗത്തിൽ ഗെസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. അസ്സൽ സർട്ടിഫിക്കറ്റുകളുമായി 21ന് 10ന് കോളജിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
https://cek.ac.in.
അധ്യാപക ഒഴിവ്
കൊക്കാത്തോട് ∙ ഗവ. ഹൈസ്കൂളിൽ എച്ച്എസ്ടി ഫിസിക്കൽ സയൻസ് താൽക്കാലിക ഒഴിവുണ്ട്.
അഭിമുഖം 22ന് 11ന്. കലഞ്ഞൂർ ∙ഐഎച്ച്ആർഡി കോളജിൽ ഹിന്ദി ഗെസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്.
55 % മാർക്കിൽ കുറയാത്ത പിജിയാണ് യോഗ്യത. നെറ്റ് ഉള്ളവർക്ക് മുൻഗണന.
അഭിമുഖം ഇന്ന് 10.30ന്. 04734 272320, 8547005024.
കുറ്റൂർ ∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഇംഗ്ലിഷ് അധ്യാപക താത്കാലിക ഒഴിവുണ്ട്. അസ്സൽ സർട്ടിഫിക്കറ്റുമായി 21 ന് 11ന് എത്തണം.
കടപ്ര ∙ കണ്ണശ്ശ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഇംഗ്ലിഷ് അധ്യാപകരുടെ താൽക്കാലിക ഒഴിവുണ്ട്.
അസ്സൽ സർട്ടിഫിക്കറ്റുമായി 21 ന് 10.30 ന് എത്തണം. 9496883652 നെടുമ്പ്രം ∙ ഗവ. ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഇംഗ്ലിഷ് അധ്യാപകരുടെ താൽക്കാലിക ഒഴിവുണ്ട്.
അസ്സൽ സർട്ടിഫിക്കറ്റുമായി 21 ന് 11.30 ന് എത്തണം. തിരുവല്ല ∙ ഗവ. മോഡൽ ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഇംഗ്ലിഷ് അധ്യാപകരുടെ താത്കാലിക ഒഴിവുണ്ട്.
അസ്സൽ സർട്ടിഫിക്കറ്റുമായി 21 ന് 10.30 ന് എത്തണം. അടൂർ ∙ സെന്റ് സിറിൽസ് കോളജിൽ ഫിസിക്സ് വിഭാഗത്തിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്.
പിഎച്ച്ഡി, നെറ്റ് ഉള്ളവർക്ക് മുൻഗണന. അപേക്ഷകൾ കൊല്ലം മേഖല കോളജ് വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫിസിൽ താൽക്കാലിക അധ്യാപക പാനലിൽ റജിസ്റ്റർ ചെയ്തിരിക്കണം.
അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് 4ന് 9.30ന് കോളജിൽ ഹാജരാകണം. കീഴ്വായ്പൂര് ∙ ഗവ.
വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലിഷ് അധ്യാപക ഒഴിവുണ്ട്. അസ്സൽ സർട്ടിഫിക്കറ്റുകളുമായി 21ന് 11ന് അഭിമുഖത്തിനെത്തണമെന്ന് പ്രഥമാധ്യാപിക അറിയിച്ചു.
ഐഎച്ച്ആർഡി; അപേക്ഷിക്കാം
കോന്നി ∙ എലിമുള്ളുംപ്ലാക്കൽ ഐഎച്ച്ആർഡി കോളജിൽ ബിരുദ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ബിഎസ്സി (ഓണേഴ്സ്), കംപ്യൂട്ടർ സയൻസ് ഡേറ്റ സയൻസ് ആൻഡ് അനലിറ്റിക്സ്, ബികോം (ഓണേഴ്സ്), ലോജിസ്റ്റിക്സ് മാനേജ്മെന്റ് ആൻഡ് ഫിനാൻസ് ആൻഡ് ടാക്സേഷൻ കോഴ്സുകളിലേക്കാണ് പ്രവേശനം. എസ്സി /എസ് ടി /ഒഇസി വിഭാഗക്കാർക്ക് ഫീസ് ഇല്ല. www.ihrd.ac.in 9446755765, 9645127298, 0468 2382280.
വൈദ്യുതിമുടക്കം
മല്ലപ്പള്ളി വൈദ്യുതി സെക്ഷനിലെ ചേലയ്ക്കപ്പടി, കുറ്റിപ്പൂവം, മടുക്കോലി, നമ്പുരയ്ക്കൽ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ
ഫാർമസിസ്റ്റ്
മല്ലപ്പള്ളി ∙ സർവീസ് സഹകരണബാങ്കിന്റെ നീതി മെഡിക്കൽ സ്റ്റോറിൽ ഫാർമസിസ്റ്റിന്റെ ഒഴിവുണ്ട്.
28ന് മുൻപ് അപേക്ഷിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോൺ: 9446757990.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]