
പാറശാല ∙ പിജി ഡോക്ടറെ യുപിയിൽ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. പാലൂർക്കോണം പാമ്പാടുംകുഴി അബിവില്ലയിൽ അഭിഷോ ഡേവിഡ് (32) ആണ് മരിച്ചത്.
ഉത്തർപ്രദേശ് ഗോരഖ്പൂർ ബിആർഡി മെഡിക്കൽ കോളജിൽ അനസ്തീസിയ വിഭാഗത്തിൽ ജൂനിയർ റസിഡന്റ് ഡോക്ടർ ആയിരുന്നു. 11ന് രാവിലെ 10 മണി കഴിഞ്ഞിട്ടും ഡ്യൂട്ടിക്ക് ഹാജരാകാത്തതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽനിന്ന് ഉച്ചയ്ക്ക് വിവരം ലഭിച്ചതോടെ ബന്ധുക്കൾ ഉത്തർപ്രദേശിൽ എത്തി.
തൃശൂർ മെഡിക്കൽ കോളജിൽനിന്ന് എംബിബിഎസ് പൂർത്തിയാക്കിയ അഭിഷോ 3 വർഷം മുൻപാണ് ഉത്തർപ്രദേശിൽ പിജി പഠനത്തിനായി പോയത്.
രണ്ടു മാസം മുൻപ് നാട്ടിൽ എത്തിയിരുന്നു. അടുത്ത മാസം കോഴ്സ് പൂർത്തിയായി പരീക്ഷ തുടങ്ങുമെന്നതിനാൽ 19ന് നാട്ടിലേക്കു ടിക്കറ്റും ബുക്ക് ചെയ്തിരുന്നു.
മരണ കാരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ മുഖ്യമന്ത്രി, കേന്ദ്രമന്ത്രിമാർ എന്നിവർക്കു നിവേദനം നൽകി. 10 മാസം മുൻപായിരുന്നു അഭിഷോയുടെ വിവാഹം.
ഭാര്യ തിരുവനന്തപുരം മെഡിക്കൽ കോളജ് ഗൈനക്കോളജി വിഭാഗം പിജി വിദ്യാർഥി ഡോ.നിമിഷ. പിതാവ് ഡേവിഡ്, മാതാവ് ജൂലിയറ്റ്.
സഹോദരൻ: ഡോ. അഭിനവ് ഡേവിഡ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]