
അമൃത് ഭാരത് പദ്ധതി: കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ രണ്ടാംഘട്ട പുനരുദ്ധാരണ പദ്ധതി സജീവം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കുറ്റിപ്പുറം ∙ അമൃത് ഭാരത് പദ്ധതിയിൽ കുറ്റിപ്പുറം റെയിൽവെ സ്റ്റേഷനിൽ രണ്ടാംഘട്ട പുനരുദ്ധാരണ പ്രവർത്തനങ്ങൾ സജീവം. ഒന്നാം പ്ലാറ്റ് പ്ലാറ്റ്ഫോം തറ ഗ്രാനൈറ്റ് പതിച്ചു ഭംഗിയാക്കി. ചായം പൂശി കമനീയമാക്കിയ അൻപതോളം പുതിയ ചാരുബെഞ്ചുകൾ സ്ഥാപിച്ചിട്ടുണ്ട്. സ്റ്റീൽ കസേരകൾ വേറെയും. രണ്ടര കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടത്തുന്നത്. രണ്ടാം പ്ലാറ്റ്ഫോമിൽ പുതുതായി ശുചിമുറി സംവിധാനം ഒരുക്കുന്നുണ്ട്. കെട്ടിട നിർമാണം അവസാന ഘട്ടത്തിലാണ്. പിറകിൽ വാഹനങ്ങൾ പാർക്കു ചെയ്യുന്നതിനു പൂട്ടുകട്ടവിരിച്ചു പാർക്കിങ് ഗ്രൗണ്ടും ഒരുക്കുന്നുണ്ട്.