കോഴിക്കോട്: കെപിസിസി അധ്യക്ഷൻ ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെയും പാർട്ടിക്കുള്ളിലെ സംഘടനാ സംവിധാനങ്ങൾക്കെതിരെയും കടുത്ത വിമർശനവുമായി കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി രംഗത്ത്. രമ്യ ഹരിദാസ് എംഎൽഎയെ പാർട്ടിയിൽ നിന്ന് മാറ്റിനിർത്തണമെന്നാണ് ഡിസിസി ജനറൽ സെക്രട്ടറി ഷാജിർ അറാഫത്ത് ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.
ജനങ്ങളെയും പാർട്ടി പ്രവർത്തകരെയും സംഘടനയെ തന്നെയും രമ്യ ഹരിദാസ് അവഹേളിച്ചുവെന്നാണ് പോസ്റ്റിൽ ആരോപിക്കുന്നത്. തിരുവനന്തപുരം ചിറയിൻകീഴിലെ കയ്യാങ്കളിയ്ക്ക് പിന്നാലെയാണ് ഈ പരസ്യവിമർശനം ഉയർന്നിരിക്കുന്നത്.
കെപിസിസി വൈസ് പ്രസിഡന്റ് പദവിക്ക് രമ്യ ഹരിദാസ് ഒട്ടും അർഹയല്ലെന്നും ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നു. രമ്യ ഹരിദാസിനെതിരെ നടപടിയെടുത്ത് മാറ്റിനിർത്തിയില്ലെങ്കിൽ കോൺഗ്രസ് പാർട്ടി ഭാവിയിൽ വലിയ വില നൽകേണ്ടി വരുമെന്ന് അദ്ദേഹം കടുത്ത മുന്നറിയിപ്പ് നൽകുന്നുണ്ട്.
വിഷയത്തിൽ കോൺഗ്രസ് നേതൃത്വം ഉചിതമായ നടപടിയെടുക്കാൻ ആർജ്ജവം കാണിക്കണമെന്നും ഷാജിർ അറാഫത്ത് ആവശ്യപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

