
കാപ്പാട് – കൊയിലാണ്ടി ഹാർബർ റോഡ് വീണ്ടും തകർന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊയിലാണ്ടി ∙ കാപ്പാട് നിന്നും കൊയിലാണ്ടി ഹാർബർ വരെയുള്ള റോഡ് വീണ്ടും തകർന്നു. കാപ്പാട് മേഖലയിൽ മുക്കാൽ കിലോമീറ്റർ ദൂരത്തിലാണ് റോഡ് തകർന്നത്. ഇതുവഴി റോഡ് ഗതാഗതം പൂർണമായും നിലച്ചു. ശക്തമായ കടലേറ്റം റോഡും കടന്നുവരികയാണ്. മൂന്ന് വർഷം മുൻപ് ഇവിടെ റോഡ് മുറിഞ്ഞുപോയതിനാൽ ചെറിയ വാഹനങ്ങൾ പോയിരുന്നു. ഇപ്പോൾ ഗതാഗതം പൂർണമായും സ്തംഭിച്ചിരിക്കുകയാണ്.
കൊയിലാണ്ടി ഭാഗത്ത് നിന്നും കാപ്പാട് വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് പോകുന്നവർക്കും ഹാർബറിലേക്ക് നിത്യേന പോയിവരുന്ന മത്സ്യതൊഴിലാളികൾക്കും യാത്ര ദുരിതമായിരിക്കുകയാണ്. കടൽഭിത്തി ശാസ്ത്രീയമായി നിർമ്മിച്ച് സംരക്ഷിച്ചാൽ മാത്രമെ റോഡ് നിലനിൽക്കുകയുള്ളുവെന്നാണ് നാട്ടുകാർ പറയുന്നത്. കൊയിലാണ്ടി മുതൽ പൊയിൽക്കാവ് ബീച്ച് വരെ വിവിധയിടങ്ങളിൽ റോഡ് പാടെ തകർന്ന് പോയിട്ടുണ്ട്. ഇവിടങ്ങളിൽ ഓട്ടോറിക്ഷ പോലും വിളിച്ചാൽ കിട്ടാത്ത സ്ഥിതിയാണിപ്പോൾ.