പൊതുവേദികളിൽ സ്ത്രീകൾ ഇറങ്ങിയാൽ വലിയ നാശമുണ്ടാകുമെന്ന കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയ്ക്കെതിരെ ശക്തമായ വിമർശനവുമായി വിവിധ കോണുകൾ.
വിഷയത്തിൽ നിലപാട് വ്യക്തമാക്കി ജമാഅത്തെ ഇസ്ലാമി രംഗത്തെത്തി. നിലവിൽ നടക്കുന്നത് അനാവശ്യ ചർച്ചകളാണെന്നും, കാന്തപുരത്തിന്റെ പ്രസ്താവനയെ മറയാക്കി ഇസ്ലാമിനെ പൈശാചികവൽക്കരിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും ജമാഅത്തെ ഇസ്ലാമി കേരള അമീർ പി.
മുജീബുറഹ്മാൻ അഭിപ്രായപ്പെട്ടു. കാന്തപുരത്തിന്റെ പ്രസ്താവനയോട് മുസ്ലിം സമുദായത്തിന് തന്നെ വിയോജിപ്പുണ്ടെന്നും, ഇസ്ലാമോഫോബിയ വളർത്തുന്ന കാര്യങ്ങളാണ് പ്രചരിപ്പിക്കപ്പെടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പാളയം ഇമാം ഡോ. വി.പി.
സുഹൈബ് മൗലവിയും കാന്തപുരത്തിന്റെ പ്രസ്താവനയെ തള്ളി രംഗത്തെത്തി. ഇസ്ലാമിൽ ലിംഗവിവേചനമില്ലെന്നും സ്ത്രീകൾ പുറത്തിറങ്ങരുതെന്ന് മതപ്രമാണങ്ങൾ എവിടെയും നിഷ്കർഷിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വെള്ളിയാഴ്ച നടന്ന ജുമാ പ്രഭാഷണത്തിൽ സംസാരിക്കവെ, സ്ത്രീകൾക്കും പുരുഷന്മാർക്കും ഇസ്ലാം തുല്യ പ്രാധാന്യമാണ് നൽകുന്നതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. സ്ത്രീകൾക്ക് തങ്ങളുടെ ആവശ്യങ്ങൾക്കായി പുറത്തിറങ്ങാമെന്നും, സാമൂഹിക ഇടപെടലുകൾ യാഥാസ്ഥിതികർ വ്യാഖ്യാനിക്കുന്നതുപോലെ പരിമിതപ്പെടുത്തപ്പെട്ടതല്ലെന്നും വി.പി.
സുഹൈബ് മൗലവി കൂട്ടിച്ചേർത്തു. അതേസമയം, തനിക്കെതിരായ വിമർശനങ്ങൾക്ക് മറുപടിയുമായി കാന്തപുരം എ.പി.
അബൂബക്കർ മുസ്ലിയാർ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. ആത്മീയ ചർച്ചകളെ ബോധപൂർവ്വം വിവാദങ്ങളിലേക്കും വിഭാഗീയതയിലേക്കും തിരിച്ചുവിടാൻ ചിലർ ശ്രമം നടത്തുന്നതായി അദ്ദേഹം ആരോപിച്ചു.
കൂടാതെ, മുൻ സ്പീക്കർ എ.എൻ. ഷംസീറും, ബ്രിന്ദ കാരാട്ടും വിഷയത്തിൽ കാന്തപുരത്തിന്റെ നിലപാടിനെ തള്ളി രംഗത്തെത്തിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

