കൊച്ചി: സംസ്ഥാനത്ത് ലഹരിവസ്തുക്കളുടെ വില്‍പ്പനയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളില്‍ അന്വേഷണം ശക്തമാക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി).
പെരുമ്പാവൂരില്‍ പിടികൂടിയ ഹൈബ്രിഡ് കഞ്ചാവ് കേസിന് പുറമേ, സംസ്ഥാനത്തെ സമാന സ്വഭാവമുള്ള മറ്റ് പ്രമുഖ കേസുകളുടെ വിവരങ്ങളും ഇ.ഡി ഇന്റലിജൻസ് വിഭാഗം ഇതിനോടകം ശേഖരിച്ചു കഴിഞ്ഞു. കാസര്‍ഗോഡ് എം.ഡി.എം.എ കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികളായ സംഭവത്തിന്റെ വിശദാംശങ്ങളും ഇ.ഡി പരിശോധിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
സംസ്ഥാനത്ത് പോലീസ് വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിയ ‘ഓപ്പറേഷന് തൂഫാന്’ എന്ന പ്രത്യേക ദൗത്യത്തിന്റെ ഭാഗമായി ലഹരി സംഘങ്ങളെ ഫലപ്രദമായി കണ്ടെത്താനും പിടികൂടാനും സാധിച്ച പശ്ചാത്തലത്തിലാണ് കേന്ദ്ര ഏജൻസി കള്ളപ്പണ ഇടപാടുകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നത്. മുമ്പ് പെരുമ്പാവൂരില്‍ നടത്തിയ പരിശോധനയില്‍ 28 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവാണ് പിടികൂടിയത്.
ഈ കേസുമായി ബന്ധപ്പെട്ട് വൈപ്പിന്‍ സ്വദേശികളായ ദമ്പതികളെയാണ് അറസ്റ്റ് ചെയ്തിരുന്നത്. തുടരന്വേഷണത്തിന്റെ ഭാഗമായി കോഴിക്കോട് ബാലുശ്ശേരിയിലും എരഞ്ഞിപ്പാലത്തും ഇ.ഡി പരിശോധനകള്‍ നടത്തിയിരുന്നു.
കോഴിക്കോട് എം.ഡി.എം.എ കേസിലും സമാനമായ രീതിയിൽ അന്വേഷണ ഏജൻസി ഇടപെടലുകൾ നടത്തിയിരുന്നു. ഈ റാക്കറ്റുകള്‍ക്ക് പിന്നില്‍ അന്താരാഷ്ട്രതലത്തിലുള്ള കള്ളപ്പണം വെളുപ്പിക്കല്‍ മാഫിയകളുടെ ബന്ധമുണ്ടോയെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് കര്‍ശന നടപടികളിലേക്ക് ഇ.ഡി കടന്നിരിക്കുന്നത്.
‘ഓപ്പറേഷന് തൂഫാന്റെ’ പരിധിയില്‍ വരുന്ന കൂടുതല്‍ കേസുകളാണ് നിലവില്‍ ഇ.ഡിയുടെ നിരീക്ഷണ വലയത്തിലുള്ളത്. ഇതില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട
എം.ഡി.എം.എ കേസും ഉള്‍പ്പെടുന്നു എന്നത് ശ്രദ്ധേയമാണ്. പ്രതികളുടെ പേരിലുള്ള റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങള്‍, സംശയാസ്പദമായ പണമിടപാടുകള്‍, ബിനാമി ഇടപാടുകള്‍ എന്നിവയെക്കുറിച്ചെല്ലാം ഇ.ഡി ആഴത്തിലുള്ള പരിശോധനകള്‍ നടത്തും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

