
കൊല്ലം ജില്ലയിൽ ഇന്ന് (27-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സീറ്റൊഴിവ്
കൊല്ലം ∙ കരിക്കോട് എംഇഎ ഇംഗ്ലിഷ് മീഡിയം ഹയർസെക്കൻഡറി സ്കൂളിൽ ബയോളജി സയൻസ്, കംപ്യൂട്ടർ സയൻസ് എന്നീ ഹയർസെക്കൻഡറി കോഴ്സുകളിലേക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താൽപര്യമുള്ളവർ ഒാഫിസുമായി ബന്ധപ്പെടുക. ഫോൺ – 8606593631.
അധ്യാപക ഒഴിവ്
കൊല്ലം ∙ പേരൂർ മീനാക്ഷി വിലാസം ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി ഗണിതശാസ്ത്ര അധ്യാപക ഒഴിവിലേക്കു ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ജൂലൈ 1നു രാവിലെ 10ന് അഭിമുഖത്തിന് അസ്സൽ രേഖകളുമായി എത്തണം.
കണ്ണനല്ലൂർ ∙ എംകെഎൽഎം ഹയർസെക്കൻഡറി സ്കൂളിൽ സോഷ്യോളജി വിഷയത്തിനു ദിവസ വേതന അടിസ്ഥാനത്തിൽ അധ്യാപകനെ ആവശ്യമുണ്ട്. താൽപര്യമുളളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി സ്കൂളിൽ എത്തണം.
വൈദ്യുതി മുടങ്ങും
ശക്തികുളങ്ങര ∙ ടാക്സി സ്റ്റാൻഡ്, പരിമണം: 9 മുതൽ 5.30 വരെ.
കൊല്ലം ∙ അയത്തിൽ സെക്ഷനിലെ പഞ്ചായത്തുവിള, ഉല്ലാസ് നഗർ, കാടാൻചിറ എന്നിവിടങ്ങളിൽ ഇന്ന് 9 മുതൽ 6 വരെ.
കടപ്പാക്കട ∙ ചന്ദ്ര മിൽ, എസ്വി ടാക്കീസ്, രണ്ടാംകുറ്റി വില്ലേജ് ഓഫിസ് പരിസരം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ 2 വരെ.