തിരുമിറ്റക്കോട് പാലത്തിന് താഴെ തോട്ടിൽ കാണപ്പെട്ട മൃതദേഹം തിരിച്ചറിഞ്ഞു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പാലക്കാട്∙ തിരുമിറ്റക്കോട് പഞ്ചായത്തിലെ കോഴിക്കാട്ടിരി പാലത്തിന് താഴെ തോട്ടിൽ കാണപ്പെട്ട മൃതദേഹം തിരിച്ചറിഞ്ഞു. ഞാങ്ങാട്ടിരി മാട്ടായ മൂത്തേടത്ത് പാറുക്കുട്ടി അമ്മയുടെ മകൻ കൃഷ്ണദാസ് (60) ആണ് മരിച്ചത്. ലോട്ടറി ടിക്കറ്റ് വിൽപന തൊഴിലാളിയാണ്. ചാലിശ്ശേരി പൊലീസ് ജഡം ഇൻക്വസ്റ്റ് നടത്തി, പോസ്റ്റ്മോർട്ടത്തിന് വിട്ടു.
ഭാര്യ: സരസ്വതി. മക്കൾ: മഞ്ജു കൃഷ്ണ, അഞ്ജു കൃഷ്ണ.