
വയനാട് ജില്ലയിൽ ഇന്ന് (09-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അധ്യാപക നിയമനം
കമ്പളക്കാട് ∙ ഗവ.യു.പി സ്കൂളിൽ യുപിഎസ്ടി (മലയാളം), എൽപിഎസ്ടി(മലയാളം) എന്നീ തസ്തികകളിൽ ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. ഇന്ന് രാവിലെ 10.30ന് സ്കൂൾ ഓഫിസിൽ കൂടിക്കാഴ്ച നടക്കും. പാർട് ടൈം സംസ്കൃത അധ്യാപക തസ്തികയിൽ ഉച്ചക്ക് ഒന്നിനും കൂടിക്കാഴ്ച നടക്കും.
മാനന്തവാടി ∙ ഗവ വൊക്കേഷനൽ
ഹയർ സെക്കൻഡറി സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ നോൺ വൊക്കേഷനൽ ടീച്ചർ ഫിസിക്സ് (ജൂനിയർ) ഒഴിവുണ്ട്. കൂടിക്കാഴ്ച 12 ന് രാവിലെ 10.30ന്.
കാട്ടിക്കുളം ∙ ഗവ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം മലയാളം, അറബിക്, യുപിഎസ്ടി (ഹിന്ദി), എൽപിഎസ്ടി, എൽപിഎസ്ടി അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 11ന് രാവിലെ 10ന്.
മാനന്തവാടി ∙ വാളേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി ഇംഗ്ലിഷ് ഒഴിവുണ്ട്. കൂടിക്കാഴ്ച 11ന് രാവിലെ 10.30ന്.
വാളാട് ∙ ജിഎച്ച്എസ്എസിൽ എച്ച്എസ്എസ്എസ്ടി ജൂനിയർ പൊളിറ്റിക്കൽ സയൻസ് അധ്യാപകരുടെ 2 ഒഴിവുണ്ട്. കൂടിക്കാഴ്ച ഇന്ന് രാവിലെ 10.30ന്.
മാനന്തവാടി ∙ അരണപ്പാറ ജിഎൽപി സ്കൂളിൽ എൽപിഎസ്ടി, അറബിക് ഒഴിവുണ്ട്. കൂടിക്കാഴ്ച 10ന് രാവിലെ 10.30ന്.
തലപ്പുഴ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ, ഹൈസ്കൂൾ വിഭാഗം എച്ച്എസ്ടി ഫിസിക്കൽ സയൻസ്, ഇംഗ്ലിഷ്, ഹിന്ദി, മ്യൂസിക് എന്നീ അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച ഇന്ന് രാവിലെ 10ന് നടക്കും.