
ഇടുക്കി ജില്ലയിൽ ഇന്ന് (27-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇന്ന്
∙ മിന്നലോടുകൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത.
∙ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിൽ യെലോ അലർട്ട്.
കട്ടപ്പന കമ്പോളം
ഏലം: 2000-2175
കുരുമുളക്: 650
കാപ്പിക്കുരു (റോബസ്റ്റ): 237
കാപ്പി പരിപ്പ് (റോബസ്റ്റ): 420
കൊട്ടപ്പാക്ക്: 230
മഞ്ഞൾ: 210
ചുക്ക്: 220
ഗ്രാമ്പൂ: 750
ജാതിക്ക: 300
ജാതിപത്രി: 1300-2000
അടിമാലി കമ്പോളം
കൊക്കോ: 100
കൊക്കോ ഉണക്ക: 330
മുരിക്കാശേരി കമ്പോളം
കൊക്കോ: 100
കൊക്കോ (ഉണക്ക) – 370
അധ്യാപക ഒഴിവ്
അടിമാലി ∙ കുഞ്ചിത്തണ്ണി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ യുപി വിഭാഗത്തിൽ ജൂനിയർ ഹിന്ദി (1), യുപിഎസ്ടി (3) തസ്തികകളിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. അഭിമുഖം നാളെ 11ന് സ്കൂൾ ഓഫിസിൽ നടക്കും.
അടിമാലി ∙ കൊന്നത്തടി ഗവ. എൽപി സ്കൂളിൽ എൽപി എസ്ടി മലയാളം തസ്തികയിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. അഭിമുഖം 30ന് 12ന് സ്കൂൾ ഓഫിസിൽ നടക്കും.
അടിമാലി ∙ മുനിയറ ഗവ. ഹൈസ്കൂളിൽ എച്ച്എസ്ടി ഇംഗ്ലിഷ് തസ്തികയിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. അഭിമുഖം 29ന്10.30ന് സ്കൂൾ ഓഫിസിൽ നടക്കും.
മൂന്നാർ ∙ ചെണ്ടുവര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ യുപിഎസ്ടി (തമിഴ്), സോഷ്യൽ സയൻസ് (തമിഴ്), ഹിന്ദി, ഇംഗ്ലിഷ്, ഗണിതം അധ്യാപക ഒഴിവ്. അഭിമുഖം നാളെ 10ന്.
മൂന്നാർ∙ ഗൂഡാർവിള ഗവ. ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഗണിതം (തമിഴ്), ഹിന്ദി, തമിഴ്, യുപിഎസ്ടി (തമിഴ്) അധ്യാപക ഒഴിവ്. അഭിമുഖം നാളെ 10 ന്.
കജനാപ്പാറ∙ ഗവ.ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒഴിവുള്ള തമിഴ്, ഹിന്ദി, ഇംഗ്ലിഷ്, ഫിസിക്കൽ സയൻസ് (തമിഴ്), സോഷ്യൽ സയൻസ് (തമിഴ്), കണക്ക് (തമിഴ്) അധ്യാപക തസ്തികകളിൽ നിയമനം നടത്തുന്നതിനുള്ള അഭിമുഖം 29ന് രാവിലെ 11ന് സ്കൂൾ ഓഫിസിൽ നടക്കും.
തങ്കമണി ∙ ഗവ.ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലിഷ്, ഗണിതം എന്നീ അധ്യാപക തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുന്നതിന് 29ന് രാവിലെ 10ന് കൂടിക്കാഴ്ച നടക്കും. താൽപര്യമുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും, പകർപ്പുകളും സഹിതം ഹാജരാകണമെന്നു ഹെഡ്മാസ്റ്റർ അറിയിച്ചു.
നെടുങ്കണ്ടം ∙ കല്ലാർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി മലയാളം, സോഷ്യൽ സയൻസ്, ജൂനിയർ ഹിന്ദി അധ്യാപക ഒഴിവ്. ദിവസവേതന അടിസ്ഥാനത്തിൽ നിയമനം. നാളെ രാവിലെ 10ന് അഭിമുഖത്തിന് എത്തണം.
ഏലപ്പാറ ∙ ഹെലിബറിയ പഞ്ചായത്ത് എൽപി സ്കൂളിൽ എൽപിഎസ്ടി തമിഴ് അധ്യാപക ഒഴിവ്. ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം. കൂടിക്കാഴ്ച 28ന് 12ന്
കട്ടപ്പന ∙ കട്ടപ്പന ഗവ. ട്രൈബൽ ഹയർസെക്കൻഡറി സ്കൂളിൽ ബോട്ടണി, മലയാളം, ജേണലിസം എന്നീ വിഷയങ്ങളിൽ താൽക്കാലിക അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച 28ന് രാവിലെ 10ന് സ്കൂൾ ഓഫിസിൽ നടക്കും. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.
അഭിമുഖം
കജനാപ്പാറ ∙ കജനാപ്പാറ ഗവ.ഹൈസ്കൂളിൽ പാചക താെഴിലാളിയെ നിയമിക്കുന്നതിനുള്ള അഭിമുഖം നാളെ രാവിലെ 11ന് സ്കൂൾ ഓഫിസിൽ നടത്തും.
ത്രോബോൾ: ഓപ്പൺ സിലക്ഷൻ ട്രയൽസ്
രാജാക്കാട്∙ 31ന് എറണാകുളത്ത് നടക്കുന്ന സബ് ജൂനിയർ ദേശീയ ത്രോബോൾ മത്സരത്തിൽ പങ്കെടുക്കുന്നതിന് ജില്ലാ സബ് ജൂനിയർ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഓപ്പൺ സിലക്ഷൻ ട്രയൽസ് ഇന്ന് രാവിലെ 10 മുതൽ രാജാക്കാട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടക്കും. ത്രോബോൾ പ്ലെയർ റജിസ്ട്രേഷൻ ചെയ്തിട്ടുള്ള 1–1–2011നു ശേഷം ജനിച്ചവർക്ക് പങ്കെടുക്കാം. ഫോൺ 7558967114.
പാലിയേറ്റീവ് കെയർ നഴ്സ്
നെടുങ്കണ്ടം ∙ നെടുങ്കണ്ടം പഞ്ചായത്തിനു കീഴിൽ പ്രവർത്തിക്കുന്ന കെപി കോളനി കുടുംബാരോഗ്യ കേന്ദ്രത്തിൽ പാലിയേറ്റീവ് കെയർ നഴ്സ് തസ്തികയിൽ അവസരം. കരാർ നിയമനം. യോഗ്യത: എഎൻഎം (ജെപിഎച്ച്എൻ കോഴ്സ്)/ ജിഎൻഎം/ ബിഎസ്സി നഴ്സിങ് ഇവയിലേതെങ്കിലും കോഴ്സും ബിസിസിപിഎൻ /സിസിപിഎൻ കോഴ്സും പൂർത്തിയാക്കിയിരിക്കണം. ജൂൺ 3ന് വൈകിട്ട് 4ന് മുൻപായി എഫ്എച്ച്സി കെപി കോളനിയിൽ അപേക്ഷ നൽകണം.
സിസ്റ്റം അനലിസ്റ്റ്
രാജാക്കാട് ∙ രാജാക്കാട് ഐഎച്ച്ആർഡി സ്റ്റഡി സെന്ററിൽ സിസ്റ്റം അനലിസ്റ്റ്, കംപ്യൂട്ടർ പ്രോഗ്രാമർ തസ്തികകളിൽ അവസരം. ഇന്റർവ്യൂവിൽ പരിഗണിക്കുന്നതിന് താൽപര്യമുള്ളവർ ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും 28ന് മുൻപ് [email protected] എന്ന ഇ–മെയിൽ അഡ്രസിൽ അയയ്ക്കണം. ഫോൺ. 8547005095.
ബാഡ്മിന്റൻ ചാംപ്യൻഷിപ്
തൊടുപുഴ ∙ ഇടുക്കി ജില്ലാ ബാഡ്മിന്റൻ ഷട്ടിൽ ചാംപ്യൻഷിപ് ജൂൺ 21, 22, 23 തീയതികളിൽ തൊടുപുഴ ഫോർകോർട്ട് ബാഡ്മിന്റൻ സ്റ്റേഡിയത്തിലെ ഇന്ത്യൻ സ്പോർട്സ് ബാഡ്മിന്റൻ അക്കാദമിയിൽ നടക്കും. അണ്ടർ 11 മുതൽ അണ്ടർ 19 വരെയുള്ള കാറ്റഗറികളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സീനിയർ, മാസ്റ്റേഴ്സ്, വെറ്ററൻ വിഭാഗങ്ങളിൽ പുരുഷന്മാർക്കും വനിതകൾക്കും മത്സരങ്ങൾ ഉണ്ടായിരിക്കും. അണ്ടർ 15, 17, 19, സീനിയർ, മാസ്റ്റേഴ്സ്, വെറ്ററൻസ് എന്നീ വിഭാഗങ്ങളിൽ മിക്സഡ് ഡബിൾസ് മത്സരങ്ങളും നടക്കും. പങ്കെടുക്കാൻ www.kbsa.co.in എന്ന വെബ്സൈറ്റിൽ ജൂൺ 10ന് 5ന് മുൻപ് റജിസ്റ്റർ ചെയ്യണം. ഫോൺ: 8592005520.
അദാലത്ത് മാറ്റി
തൊടുപുഴ∙ കേരള വനിതാ കമ്മിഷൻ 2025 മേയ് 29ന് കുമളി വ്യാപാരഭവനിൽ സംഘടിപ്പിക്കാനിരുന്ന ജില്ലാതല അദാലത്ത് മാറ്റിവച്ചു. കാലവർഷം രൂക്ഷമായ സാഹചര്യത്തിലാണ് അദാലത്ത് മാറ്റിവച്ചത്. പുതുക്കിയ തീയതി പിന്നീട്.