കോഴിക്കോട്: പരിസ്ഥിതി സംരക്ഷണത്തിന് ഹരിതകേരളം മിഷൻ ആരംഭിച്ച ‘പച്ചത്തുരുത്ത്’ പദ്ധതി വിജയകരമായി മുന്നോട്ട്. ജില്ലയിലിപ്പോള്‍ 147 പച്ചത്തുരുത്തുകളാണ് നിലവിലുള്ളത്.
അതില്‍ 131 എണ്ണം പഞ്ചായത്തുകളിലും 16 എണ്ണം മുനിസിപ്പാലിറ്റിയിലുമാണ്. ബോസ് ആൻഡ് ഇന്ദിര പച്ചത്തുരുത്ത് (ചോറോട്), മണ്ണൂര്‍ ശിവക്ഷേത്രം പച്ചത്തുരുത്ത് (കടലുണ്ടി), അല്‍ഫോണ്‍സ കോളേജ് (തിരുവമ്ബാടി),തോടന്നൂര്‍ എം.യു.പി സ്കൂള്‍ പച്ചത്തുരുത്ത് (തിരുവള്ളൂര്‍)
,പെരിങ്ങോട് മല- എഴുകുളം (നന്മണ്ട) എന്നിവ ജില്ലയില്‍ സജീവമായി മുന്നോട്ടുപോകുന്ന പച്ചത്തുരുത്തുകളാണ്.കൊയിലാണ്ടി 2, വടകര 2, പയ്യോളി 1,മുക്കം 3,കൊടുവള്ളി 1,രാമനാട്ടുകര, ,കോഴിക്കോട് കോര്പ്പറേഷൻ 5, എന്നിങ്ങനെയാണ് മുൻസിപ്പാലിറ്റിയിലെ പച്ചത്തുരുത്തുകള്‍.
ഫറോക്കില്‍ ഇത്തവണ പച്ചത്തുരുത്ത് നിര്‍മിക്കുമെന്ന് നവകേരളം അധികൃതര്‍ പറയുന്നു. തൂണേരി 8 ,കുന്ദംമംഗലം 12,തോടന്നൂര്‍ 9,ചേളന്നൂര്‍ 13,മേലടി 8,പേരാമ്ബ്ര 16,ബാലുശ്ശേരി 7,പന്തലായനി 7,കൊടുവള്ളി 23,കോഴിക്കോട് ബ്ലോക്ക് 12 ഇങ്ങനെ പോകുന്നു ബ്ലോക്ക് പഞ്ചായത്തുകളിലെ പച്ചത്തുരുത്തുകള്‍.
2019 ജൂണ്‍ 5 നാണ് നവകേരളം പച്ചത്തുരുത്ത് പദ്ധതി ആരംഭിച്ചത്. പ്രാദേശിക ജൈവവൈവിദ്ധ്യ സംരക്ഷണം ലക്ഷ്യമിട്ടാണ് ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കമായത്.പൊതുസ്ഥലങ്ങളുള്‍പ്പെടെ ഉപയോഗിക്കാതെ കിടക്കുന്നയിടങ്ങളില്‍ വൃക്ഷങ്ങളും സസ്യങ്ങളും ഉള്‍പ്പെടുത്തി ചെറുവന മാതൃകകള്‍ സൃഷ്ടിക്കുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശം .
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് പച്ചത്തുരുത്ത് പദ്ധതി നടപ്പാക്കുന്നത്. മറ്റ് ധനസ്രോതസ്സുകളെ ആശ്രയിക്കാതെ പൂര്‍ണമായും തൊഴിലുറപ്പ് പദ്ധതിയെ പ്രയോജനപ്പെടുത്തിയാണ് പച്ചത്തുരുത്തുകളുടെ നിര്‍മ്മാണം.എന്നാല്‍ സ്വകാര്യ വ്യക്തികള്‍ക്ക് സ്വന്തം ചെലവിലും പച്ചത്തുരുത്ത് നിര്‍മ്മിക്കാം.
ജൈവവൈവിധ്യ ബോര്‍ഡ്, കൃഷി വകുപ്പ്, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി, വനംവകുപ്പിന്റെ സാമൂഹ്യവനവത്ക്കരണ വിഭാഗം, പരിസ്ഥിതി സംഘടനകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് പച്ചത്തുരുത്തുകള്‍ സൃഷ്ടിക്കുന്നത്. ചുരുങ്ങിയത് അരസെന്റ് മുതല്‍ കൂടുതല്‍ വിസ്തൃതിയുള്ള ഭൂമിയില്‍ പച്ചത്തുരുത്തുകള്‍ സ്ഥാപിക്കാം.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ദോഷഫലങ്ങള്‍ കുറയ്ക്കുന്നതിനും ഹരിത ഗൃഹവാതകങ്ങളുടെ സാന്നിദ്ധ്യം കൊണ്ടുണ്ടാകുന്ന ആഗോളതാപനത്തെ ചെറുക്കുന്നതിനും പച്ചത്തുരുത്തുകള്‍ക്ക് വലിയ പങ്ക് വഹിക്കാനാകും. അന്തരീക്ഷത്തിലെ അധിക കാര്‍ബണിനെ ആഗിരണം ചെയ്ത് സംഭരിച്ച് സൂക്ഷിക്കുന്ന കാര്‍ബണ്‍ കലവറകളായി വര്‍ത്തിക്കുന്ന പച്ചത്തുരുത്തുകള്‍ പ്രാദേശിക ജൈവവൈവിദ്ധ്യ സംരക്ഷണവും ഉറപ്പാക്കും.
ബോസ് ആൻഡ് ഇന്ദിര പച്ചത്തുരുത്ത് ഹരിതകേരളം മിഷന്റെ ശ്രദ്ധേയമായൊരു പച്ചത്തുരുത്താണ് ബോസ് ആൻഡ് ഇന്ദിര പച്ചത്തുരുത്ത് . ചോറോട് ഗ്രാമപഞ്ചായത്തിലെ രയരോത്ത് ഇന്ദിര ടീച്ചറും ഭര്‍ത്താവ് സുഭാഷ് ചന്ദ്രബോസും വീടിന് ചുറ്റും ഒരുക്കിയിരിക്കുന്നത് വൈവിദ്ധ്യമാര്‍ന്ന മരങ്ങളുടെയും , ഔഷധസസ്യങ്ങളുടെയും പഴവര്‍ഗങ്ങളുടെയും ഒരു പൂങ്കാവനം തന്നെയാണ് .ഒപ്പം മത്സ്യം, കോഴി, ആട് വളര്‍ത്തല്‍ എല്ലാമുണ്ട്.
33 സെന്റ് സ്ഥലത്താണ് ഈ ജൈവ കൃഷി.സ്കൂളില്‍ നിന്ന് വിരമിച്ച ശേഷം ടീച്ചര്‍ക്കാണ് ചെടികളോടുള്ള പ്രണയം ആദ്യം ആരംഭിച്ചത്. ടീച്ചര്‍ പരിചയക്കാരില്‍ നിന്നും വിദ്യാര്‍ത്ഥികളില്‍ നിന്നുമെല്ലാം വിവിധയിനം സസ്യങ്ങള്‍ ശേഖരിച്ച് നട്ടു പരിപാലിച്ചു.
ഒപ്പം പങ്കാളി കൂടി ചേര്‍ന്നപ്പോള്‍ സംഭവം വിജയകരമായി. ടീച്ചര്‍ക്ക് ബയോ ഡൈവേര്‍സിറ്റി ബോര്‍ഡിന്റെ മികച്ച സംരക്ഷക കര്‍ഷക സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
നവകേരളം കര്‍മ്മപദ്ധതിയുടെ ഭാഗമായി ഹരിതമിഷന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നടപ്പാക്കുന്ന നെറ്റ് സീറോ കാര്‍ബണ്‍ എമിറ്റേഷൻ പ്രവര്‍ത്തനത്തിന് തെരഞ്ഞെടുക്കപ്പെട്ട വടകര മുൻസിപ്പാലിറ്റിയില്‍ മുഴുവൻ വിദ്യാലയങ്ങളിലും പച്ചത്തുരുത്തുകള്‍ നിര്‍മ്മിക്കാൻ പദ്ധതിയുണ്ട്.
The post ജില്ലയില്‍ തണലേകാന്‍ 147 പച്ചത്തുരുത്തുകള്‍ appeared first on Malayoravarthakal. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

