ബസ്സില്‍ അപമര്യാദയായി പെരുമാറിയ യുവാവിനെ പൊതിരെ തല്ലി യുവതി. തിരക്കേറിയ ബസില്‍ യാത്ര ചെയ്യുന്നതിനിടെ ശല്യം ചെയ്ത യുവാവിനെയാണ് യുവതി കൈകാര്യം ചെയ്തത്.
ആദ്യം മുന്നറിയിപ്പ് നല്‍കിയെങ്കിലും യുവാവ് ചെവിക്കൊണ്ടില്ല. പിന്നീട് യുവതിയെ കയറിപ്പിടിക്കാൻ ശ്രമിച്ചു.
അതോടെയാണ് യുവതി പ്രതികരിച്ചത്. യുവാവിനെ പിടിച്ച് നിര്‍ത്തി മുഖത്തടിക്കുകയായിരുന്നു.
യുവാവ് മാപ്പ് പറഞ്ഞ് തടിയൂരാൻ ശ്രമിച്ചെങ്കിലും യുവതി അടി തുടര്‍ന്നു. അതേസമയം, ഇത്രയും നടന്നിട്ടും ആരും യുവതിയെ സഹായിക്കാനെത്തിയില്ല.
യാത്രക്കാരിലൊരാള്‍ പകര്‍ത്തിയ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായതോടെയാണ് വിവരം പുറംലോകമറിഞ്ഞത്. The post ബസ്സില്‍ അപമര്യാദയായി പെരുമാറി; യുവാവിനെ പൊതിരെ തല്ലി യുവതി; മാപ്പ് പറഞ്ഞിട്ടും അടി നിര്‍ത്തിയില്ല appeared first on Malayoravarthakal.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

