മലപ്പുറം: താനൂരില്‍ അനുവദനീയമായതിലും കൂടുതല്‍ ആളുകളെ ബോട്ടില്‍ കയറ്റിയതാണ് അപകടമുണ്ടാകാന്‍ കാരണമായതെന്ന് റിപ്പോര്‍ട്ട്. വിനോദസഞ്ചാര ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.
നാസര്‍ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
നാസര്‍ ഒളിവിലാണ്. ബോട്ടില്‍ യാതൊരുവിധ സുരക്ഷാഉപകരണങ്ങളും ഇല്ലായിരുന്നുവെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു.
അതേസമയം, അപകടത്തില്‍ മരിച്ചവരുടെ എണ്ണം 22 ആയി ഉയര്‍ന്നു. സ്ത്രീകളും കുട്ടികളുമാണ് മരിച്ചവരില്‍ കൂടുതലും.
അപകടസ്ഥലത്ത് തിരച്ചില്‍ നടത്താന്‍ എന്‍ഡിആര്‍എഫ് സംഘവുമെത്തിയിട്ടുണ്ട്. മുങ്ങല്‍ വിദഗ്ധരും സംഘത്തിലുണ്ട്.
The post “അനുവദനീയമായതിലും കൂടുതല്‍ ആളുകളെ കയറ്റി; ബോട്ടില്‍ സുരക്ഷാഉപകരണങ്ങള്‍ ഇല്ലായിരുന്നു’. അപകടത്തിന് തൊട്ടുമുമ്പുള്ള വീഡിയോ കാണാം appeared first on Malayoravarthakal.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

