ശബരിമലയിലെ തന്ത്രി സ്ഥാനത്ത് കണ്ഠര് രാജീവര് തുടരുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ഉചിതമായ തീരുമാനം കൈക്കൊള്ളാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കേരള ഹൈക്കോടതി അനുമതി നൽകി.
ഇതുസംബന്ധിച്ച് നാളെ ചേരുന്ന ബോർഡ് യോഗം നിർണായക തീരുമാനങ്ങൾ എടുത്തേക്കുമെന്നാണ് സൂചന. തന്റെ ഔദ്യോഗിക പദവിയിൽ നിന്നും ഒഴിവാക്കണമെന്നും, പകരം മകൻ ബ്രഹ്മദത്തനെ ശബരിമല തന്ത്രിയായി നിയമിക്കണമെന്നും ആവശ്യപ്പെട്ട് കണ്ഠര് രാജീവര് തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഔദ്യോഗികമായി കത്ത് സമർപ്പിച്ചിരുന്നു.
മേൽശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള ഇന്റർവ്യൂ ബോർഡിൽ നിന്നും തന്നെ ഒഴിവാക്കണമെന്നും, മകൻ ബ്രഹ്മദത്തന് ആ ചുമതല നൽകണമെന്നും കത്തിൽ പ്രത്യേകമായി ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലുള്ള മണ്ഡലകാലത്ത് കണ്ഠര് രാജീവരാണ് തന്ത്രി സ്ഥാനത്ത് കർമ്മങ്ങൾ നിർവഹിക്കേണ്ടിയിരുന്നത്.
സ്വർണക്കൊള്ള കേസിൽ പ്രതിചേർക്കപ്പെട്ട പശ്ചാത്തലത്തിലാണ് തന്ത്രിയുടെ ഭാഗത്തുനിന്നും ഇത്തരത്തിലുള്ള അപ്രതീക്ഷിത നീക്കമുണ്ടായത്.
കണ്ഠര് രാജീവരുടെ കത്തിന്റെ അടിസ്ഥാനത്തിൽ കൃത്യമായ നിയമോപദേശവും ഹൈക്കോടതിയുടെ നിലപാടും ബോർഡ് തേടുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

