പാലാ നഗരസഭയിലെ ഭരണം നഷ്ടപ്പെട്ടതോടെ കോട്ടയം ജില്ലയിലെ മുഴുവൻ നഗരസഭകളിലും ഭരണം എന്ന നേട്ടമാണ് യുഡിഎഫിന് കൈമോശം വന്നിരിക്കുന്നത്. കേരള കോൺഗ്രസി (എം) നെ അവരുടെ തട്ടകത്തിൽ അധികാരത്തിൽനിന്നു പുറത്തുനിർത്തിയെന്ന ആത്മവിശ്വാസവുമായാണ് 6 മാസം മുൻപ് യുഡിഎഫ് ഇവിടെ അധികാരമേറ്റത്.
കേരള കോൺഗ്രസി (എം)ന് എതിരായ ഈ വിജയം യുഡിഎഫ് സംസ്ഥാന നേതൃത്വത്തിനും ഏറെ നിർണായകമായിരുന്നു. ഏകദേശം 37 വർഷത്തിനു ശേഷമാണ് കേരള കോൺഗ്രസ് (എം) പാലാ നഗരസഭയിൽ അധികാരത്തിൽനിന്നു പുറത്താക്കപ്പെടുന്നത്.
എന്നാൽ, മുന്നണിയിലെ ആഭ്യന്തര തർക്കങ്ങൾ പരിഹരിക്കുന്നതിൽ കോൺഗ്രസ്– യുഡിഎഫ് ജില്ലാ നേതൃത്വം പൂർണ്ണമായി പരാജയപ്പെട്ടു. കോൺഗ്രസിലെ ഒരു വിഭാഗം കൗൺസിലർമാരും സ്വതന്ത്ര മുന്നണി കൗൺസിലർമാരും തമ്മിലുള്ള ശത്രുത അതിരുവിട്ടപ്പോഴും ഫലപ്രദമായ ഇടപെടലുകൾ ഉണ്ടാക്കാൻ നേതൃത്വത്തിനായില്ല.
നഗരസഭാധ്യക്ഷയ്ക്കുള്ള പിന്തുണ പിൻവലിച്ച് മണ്ഡലം കമ്മിറ്റി പ്രമേയം പാസാക്കിയ വേളയിലും നേതൃത്വം നിസ്സംഗത തുടരുകയായിരുന്നു. ജില്ലയിലെ ഒരു മുതിർന്ന നേതാവിന്റെ നേതൃത്വത്തിൽ ചർച്ചകൾ നടന്നെങ്കിലും അവയെല്ലാം ചിലർ ബോധപൂർവ്വം അട്ടിമറിച്ചതായി യുഡിഎഫിൽ തന്നെ ശക്തമായ വിമർശനമുണ്ട്.
അവിശ്വാസം വിജയം കണ്ടതിന്റെ ആത്മവിശ്വാസത്തിലാണ് നിലവിൽ കേരള കോൺഗ്രസും (എം) എൽഡിഎഫും മുന്നോട്ട് പോകുന്നത്. “കൂറുമാറ്റത്തിൽ പാർട്ടി ആലോചിച്ച് തീരുമാനമെടുക്കും.” എന്ന് മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.
“പാർട്ടിയെ ചതിച്ചവരെ ഇനി ആവശ്യമില്ല. അങ്ങനെ കോൺഗ്രസിന് അധികാരത്തിൽ വരേണ്ട.
വിപ്പ് ലംഘിച്ചത് ഗൗരവമായി കാണുന്നു. വിപ്പ് ലംഘിച്ചവർ പാർട്ടിക്കു പുറത്തുതന്നെ.
കെപിസിസി പ്രസിഡന്റുമായും കോട്ടയത്തു നിന്നുള്ള കെപിസിസി നേതാക്കളുമായും ചർച്ച നടത്തി സംഘടനാപരമായും നിയമപരമായും നേരിടും.” എന്ന് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് പ്രതികരിച്ചു. “നഗരസഭയിൽ യുഡിഎഫ് ഐക്യത്തിനായി നിലകൊണ്ട
ഫ്രാൻസിസ് ജോർജ് എംപിയെ വിവാദങ്ങളിൽ കക്ഷി ചേർക്കാനുള്ള ചിലരുടെ ശ്രമം അപലപനീയമാണ്. യുഡിഎഫ് സംസ്ഥാന നേതൃത്വത്തിന്റെ തിരുമാനപ്രകാരമാണ് എംപി പ്രവർത്തിച്ചത്.
യുഡിഎഫ് പാർലമെന്ററി പാർട്ടി അടിയന്തരമായി വിളിച്ച് പാർലമെന്ററി പാർട്ടി ലീഡറെ തിരഞ്ഞെടുക്കണം.” എന്ന് കേരള കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ സിജി ടോണി തോട്ടത്തിൽ ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

