
.news-body p a {width: auto;float: none;} പത്തനംതിട്ട: ബൈക്കിന് മുന്നിൽ കാട്ടുപന്നി ചാടി യാത്രക്കാരന് പരിക്ക്. പത്തനംതിട്ട
പന്തളം പെരുമ്പുളിക്കലിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. കുരമ്പാല സ്വദേശിയായ യുവാവിനാണ് പരിക്കേറ്റത്.
പെരുമ്പുളിക്കൽ എൻഎസ്എസ് പോളിടെക്നിക് ജംഗ്ഷന് സമീപത്തെ റോഡിൽ വച്ചായിരുന്നു അപകടം. റോഡിന് സമീപത്തെ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
രാത്രിയിൽ അഞ്ച് കാട്ടുപന്നികളാണ് റോഡിന്റെ മദ്ധ്യഭാഗത്തായി നിന്നിരുന്നത്. ഒരു വശത്ത് നിന്ന് വന്ന പിക്കപ്പ് വാഹനം കാട്ടുപന്നി കൂട്ടത്തെ കണ്ട് വേഗത്തിൽ നിർത്തി.
ഇതിനിടെയാണ് എതിർദിശയിൽ വന്ന ബൈക്ക് കാട്ടുപന്നികളെ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ യുവാവ് റോഡിലേക്ക് തെറിച്ചുവീണു.
പിക്കപ്പിലെ രണ്ട് യാത്രക്കാരും സമീപത്തെ വീട്ടിലുണ്ടായിരുന്ന ആളും വീണുകിടക്കുന്ന ആളിനടുത്തേക്ക് ഓടിയെത്തുന്നത് ദൃശ്യങ്ങളിൽ കാണാം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]