ബെംഗളൂരുവിൽ പിഞ്ചുകുഞ്ഞിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ചൊവ്വാഴ്ച വൈകുന്നേരമാണ് മൂന്ന് വയസുകാരിയെ അമ്മയുടെ കാമുകൻ കൊലപ്പെടുത്തിയത്.
കേസിൽ 26 കാരനെ അറസ്റ്റ് ചെയ്തു.അമ്മ വീട്ടിലില്ലാത്ത സമയത്താണ് പ്രതി കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. കുട്ടിയുടെ തലയിൽ മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്.
മൂർച്ചയേറിയ ആയുധം കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. സൗത്ത് ബെംഗളൂരുവിലെ കാമാക്ഷിപാളയ പൊലീസ് പരിധിയിൽ ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം.
ഒരു വർഷമായി കുട്ടിയുടെ അമ്മയും പ്രതിയും തമ്മിൽ ബന്ധമുണ്ടായിരുന്നു. യുവതി വസ്ത്രനിർമ്മാണശാലയിലാണ് ജോലി ചെയ്യുന്നത്.
ഇവർ ജോലിക്ക് പോകുമ്പോൾ പ്രതിയാണ് കുഞ്ഞിനെ പരിചരിച്ചിരുന്നത്. എന്നാൽ ചൊവ്വാഴ്ച രാത്രി കഞ്ചാവ് ലഹരിയിൽ 26 കാരനായ യുവാവ് പിഞ്ചുകുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ചു കൊലപ്പെടുത്തി.
ജോലി കഴിഞ്ഞ് യുവതി വീട്ടിൽ എത്തിയതോടെയാണ് സംഭവം അറിയുന്നത്.ഇന്ത്യൻ ശിക്ഷാ നിയമ പ്രകാരം 302, 376 എന്നീ വകുപ്പുകൾ ചുമത്തി പ്രതിയെ അറസ്റ്റ് ചെയ്തു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വിക്ടോറിയ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റിയതായി അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു.
The post മൂന്ന് വയസുകാരിയെ അമ്മയുടെ കാമുകൻ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; പ്രതി അറസ്റ്റിൽ appeared first on Navakerala News. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

