കർണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖർഗെ, ആർഎസ്എസ് മേധാവി മോഹൻ ഭഗവതിന് കത്തയച്ചു. സംഘടന നിയമപരമായി മാത്രം പ്രവർത്തിക്കണമെന്നും രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണമെന്നുമാണ് കത്തിലെ പ്രധാന ആവശ്യം.
രാജ്യത്തെ മറ്റ് സംഘടനകൾക്ക് ബാധകമായ നിയമങ്ങൾ ആർഎസ്എസിനും ബാധകമാണെന്നും, അവ പാലിക്കാൻ സംഘടനയ്ക്ക് ബാധ്യതയുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സംഘടനയുടെ സാമ്പത്തിക ഇടപാടുകളിൽ സുതാര്യത ഉറപ്പാക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
ആർഎസ്എസിന് ലഭിക്കുന്ന ഫണ്ടുകളുടെ കൃത്യമായ വിവരങ്ങൾ വെളിപ്പെടുത്തണമെന്നും, നിയമപ്രകാരമുള്ള നികുതികൾ അടയ്ക്കാൻ സംഘടന തയ്യാറാകണമെന്നും പ്രിയങ്ക് ഖർഗെ കത്തിൽ നിർദ്ദേശിച്ചു. ആർഎസ്എസിനെതിരായ നിലപാട് കർക്കശമാക്കുന്നതിന്റെ ഭാഗമായാണ് കോൺഗ്രസ് മന്ത്രിയുടെ ഈ പുതിയ നടപടി.
ഈ സംഭവവികാസങ്ങളോടെ കർണാടക സർക്കാരും ആർഎസ്എസും തമ്മിലുള്ള രാഷ്ട്രീയ തർക്കങ്ങൾ വരും ദിവസങ്ങളിൽ കൂടുതൽ രൂക്ഷമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

