രാജ്യത്തെ തൊഴിലില്ലായ്മ നിരക്കിൽ മെയ് മാസത്തിൽ പ്രകടമായ വർധന രേഖപ്പെടുത്തിയതായി കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ഏപ്രിൽ മാസത്തിൽ 5.2 ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്ക് മെയ് മാസത്തിൽ 5.5 ശതമാനമായാണ് ഉയർന്നത്.
5.3 ശതമാനം വർധനവാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും, 30 ബേസിസ് പോയിന്റിന്റെ അധിക വർധനവാണ് രേഖപ്പെടുത്തിയത്. ഗ്രാമീണ-നഗര മേഖലകളിലെ പ്രവണതകൾ
തൊഴിലില്ലായ്മയിൽ ഗ്രാമീണ മേഖലയിലാണ് വലിയ തിരിച്ചടി നേരിട്ടത്.
ഏപ്രിലിൽ 4.6 ശതമാനമായിരുന്ന ഗ്രാമീണ തൊഴിലില്ലായ്മ നിരക്ക് മെയ് മാസത്തിൽ 5.1 ശതമാനമായി ഉയർന്നു. അതേസമയം, നഗരമേഖലകളിൽ തൊഴിലില്ലായ്മയിൽ നേരിയ കുറവുണ്ടായിട്ടുണ്ട്.
ഏപ്രിലിലെ 6.6 ശതമാനത്തിൽ നിന്ന് 6.4 ശതമാനമായാണ് നഗരങ്ങളിലെ തൊഴിലില്ലായ്മ കുറഞ്ഞത്. ഒരു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.
തൊഴിൽ പങ്കാളിത്തവും അനുപാതവും
തൊഴിലാളി – ജനസംഖ്യ അനുപാതം (WPR) ഏപ്രിലിലെ 52.2 ശതമാനത്തിൽ നിന്ന് മെയ് മാസത്തിൽ 51.4 ശതമാനമായി കുറഞ്ഞു. തൊഴിൽ അന്വേഷകരുടെയും തൊഴിലെടുക്കുന്നവരുടെയും മൊത്തം കണക്കായ ലേബർ ഫോഴ്സ് പാർടിസിപ്പേഷൻ നിരക്കും (LFPR) 55 ശതമാനത്തിൽ നിന്ന് 54.5 ശതമാനമായി ഇടിഞ്ഞു.
വനിതകളുടെ തൊഴിൽ പങ്കാളിത്ത നിരക്ക് 32.8 ശതമാനമാണ്. മെയ് മാസത്തിൽ ഇത് 33.9 ശതമാനമായിരുന്നു.
ഗ്രാമീണ മേഖലയിലെ വനിതകളുടെ പങ്കാളിത്ത നിരക്ക് മുൻപ് 38.2 ശതമാനമായിരുന്നത് 36.7 ശതമാനത്തിലേക്ക് താഴ്ന്നതായും റിപ്പോർട്ടിൽ പരാമർശിക്കുന്നു. തൊഴിൽ വിപണിയിലേക്ക് പുതിയതായി എത്തുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന കുറവോ അല്ലെങ്കിൽ തൊഴിൽ അന്വേഷകർക്ക് അവസരങ്ങൾ ലഭിക്കാത്ത സാഹചര്യമോ ആണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.
തൊഴിലവസരങ്ങൾ അതിവേഗം കുറയുന്നതും തൊഴിലില്ലായ്മ വർധിക്കാൻ കാരണമായതായി ദേശീയ സാമ്പിൾ സർവേ ഓഫീസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

