ശൗചാലയത്തിനുള്ളിൽ വെച്ച് ഒരു സ്ത്രീ തന്റെ കാലുകൾ കൊണ്ട് മാവിൽ ഉപ്പ് ചേർത്ത് കുഴയ്ക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ അതിവേഗം പ്രചരിച്ചതോടെ ഭക്ഷ്യസുരക്ഷയും ശുചിത്വവും സംബന്ധിച്ച ഗുരുതര ആശങ്കകളാണ് ഉയർന്നിരിക്കുന്നത്. ഈ ദൃശ്യങ്ങൾ വ്യാപകമായി പങ്കുവെച്ച ഒട്ടനവധി ഉപയോക്താക്കൾ രാജ്യത്തെ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളെ ചോദ്യം ചെയ്യുകയും, ചിലർ വിദേശ സഞ്ചാരികളോട് ‘ഇന്ത്യയിലേക്ക് യാത്ര ചെയ്യരുത്’ എന്ന തരത്തിലുള്ള കുറിപ്പുകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു.
ഒരു ചെറിയ ഹോട്ടലിന്റെയോ മറ്റോ ശൗചാലയത്തിനുള്ളിൽ നാലഞ്ച് ഇഷ്ടികയ്ക്ക് മുകളിൽ വെച്ച പാത്രത്തിൽ വലിയ അളവിൽ മാവ് കലക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഒരു സ്ത്രീ തന്റെ കാൽ ഉപയോഗിച്ചാണ് മാവ് കലക്കുന്നത്.
ഇടയ്ക്ക് ഇവർ മാവിലേക്ക് ഉപ്പ് ഇട്ടുകൊടുക്കുന്നതും വ്യക്തമായി കാണാം. ഈ സമയം മൂന്ന് എലികൾ പാത്രത്തിന് മുകളിൽ ഇരിക്കുന്നുണ്ടെങ്കിലും, ഈ എലികളെ ഓടിക്കാൻ സ്ത്രീ യാതൊരുവിധ ശ്രമവും നടത്തുന്നില്ല.
സമീപത്തായി ബേക്ക് ചെയ്തത് പോലുള്ള ഒരു ഭക്ഷ്യവസ്തു കാണാമെന്നും, ഇതിന് മുകളിലാണ് ഒരു എലി ഇരിക്കുന്നതെന്നും ദൃശ്യങ്ങളിൽ വ്യക്തമാണ്. “This is peak Indian hygiene right here Woman stomping dough with her bare foot in a filthy room next to a toilet while rats casually hang out on the rim.And people still wonder why tourists get food poisoning.” എന്ന കുറിപ്പോടെ July 25, 2026-നാണ് ഈ ദൃശ്യങ്ങൾ എക്സ് (ട്വിറ്റർ) പ്ലാറ്റ്ഫോമിൽ പങ്കുവെക്കപ്പെട്ടത്.
ഈ ദൃശ്യങ്ങൾ വൈറലായതോടെ കടുത്ത വിമർശനങ്ങളുമായി നിരവധി പേരാണ് രംഗത്തെത്തിയത്. ഭക്ഷണം തയ്യാറാക്കുന്നതിൽ അടിസ്ഥാന ശുചിത്വ മാനദണ്ഡങ്ങൾ പോലും പാലിക്കപ്പെടുന്നില്ലെന്ന ഗുരുതര ആരോപണമാണ് ഉയർന്നിരിക്കുന്നത്.
ഇത് പൊതുജനാരോഗ്യത്തിന് കനത്ത ഭീഷണിയാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും നിരവധി പേർ ആവശ്യപ്പെട്ടു. അതേസമയം, ഇത് ഒറ്റപ്പെട്ട
സംഭവമായിരിക്കാമെന്നും ഒരു സംഭവത്തിന്റെ പേരിൽ മുഴുവൻ രാജ്യത്തെയും ഭക്ഷ്യസംസ്കാരത്തെയും വിലയിരുത്തരുതെന്നും അഭിപ്രായപ്പെട്ടവരുണ്ട്. ഇന്ത്യയെ അപമാനിക്കാനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് നിർമ്മിച്ചതാണ് ഈ വീഡിയോ എന്നും ചിലർ ആരോപിക്കുന്നുണ്ട്.
എന്നാൽ, ഈ ദൃശ്യങ്ങൾ എവിടെ വെച്ചാണ്, എപ്പോഴാണ് ചിത്രീകരിച്ചത് എന്നതുസംബന്ധിച്ച് ഔദ്യോഗിക വിവരങ്ങൾ ഒന്നും തന്നെ ഇതുവരെ ലഭ്യമായിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

