ന്യൂഡല്‍ഹി: ലോക്സഭയില്‍ നിന്ന് അയോഗ്യനാക്കിയ ശേഷവും അദാനി-മോദി ബന്ധം ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അയോഗ്യത സംബന്ധിച്ച് വിവരിക്കാനാകും ഇന്ന് അദ്ദേഹം മാധ്യമങ്ങളെ കാണുക എന്ന് പ്രതീക്ഷിച്ചെങ്കിലും വാര്‍ത്താസമ്മേളനത്തിലുടനീളം അദാനി വിഷയമാണ് രാഹുല്‍ ഉയര്‍ത്തിയത്.
ജീവിത കാലം മുഴുവന്‍ അയോഗ്യനാക്കിയാലും ഇല്ലെങ്കിലും മോദിയും അദാനിയും തമ്മിലുള്ള ബന്ധം ചോദ്യം ചെയ്തുകൊണ്ടേയിരിക്കുമെന്ന് രാഹുല്‍ അടിവരയിടുകയും ചെയ്തു. അദാനിയുടെ ഷെല്‍ കമ്പനികള്‍ക്ക് ലഭിച്ച 20,000 കോടി രൂപ ആരുടേതാണെന്നതാണ് അദ്ദേഹം ഇന്ന് പ്രധാനമായും ഉന്നയിച്ച ചോദ്യം.
ഇത് താന്‍ ഉന്നയിക്കുന്ന വളരെ ലളിതമായ ചോദ്യമാണെന്ന് പറഞ്ഞ രാഹുല്‍, ഈ ഭീഷണികളെയോ അയോഗ്യതകളെയോ ജയില്‍ ശിക്ഷകളെയോ താന്‍ ഭയപ്പെടുന്നില്ലെന്നും വ്യക്തമാക്കി. അദാനിയെക്കുറിച്ചുള്ള തന്റെ അടുത്ത പ്രസംഗത്തെ പ്രധാനമന്ത്രി ഭയക്കുന്നുവെന്നും രാഹുല്‍ പറഞ്ഞു.
ആദ്യ പ്രസംഗത്തില്‍ മോദിയുടെ കണ്ണുകളില്‍ താന്‍ ഭയം കണ്ടു. അതുകൊണ്ടാണ് ആദ്യമുണ്ടായ പതര്‍ച്ചയും പിന്നീടുള്ള അയോഗ്യതയുമെയെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
The post അയോഗ്യനാക്കിയാലും മോദിയും അദാനിയും തമ്മിലുള്ള ബന്ധം ചോദ്യം ചെയ്തുകൊണ്ടേയിരിക്കുമെന്ന് രാഹുല്‍ appeared first on Navakerala News. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

