നഗരങ്ങളിൽ വാഹനമോടിക്കുമ്പോൾ അപരിചിതമായ വഴികൾ എളുപ്പത്തിൽ കണ്ടെത്തുന്നതിനായി പലരും വെയ്സ് (Waze) നാവിഗേഷൻ ആപ്ലിക്കേഷനാണ് ആശ്രയിക്കാറുള്ളത്. ഗൂഗിൾ മാപ്പുമായി താരതമ്യം ചെയ്യുമ്പോൾ തത്സമയ ഗതാഗതക്കുരുക്കുകൾ മനസ്സിലാക്കി പെട്ടെന്ന് വഴി തിരിച്ചുവിടാൻ ഈ ആപ്പിന് സാധിക്കാറുണ്ട്.
എന്നാൽ ഈ ഫീച്ചർ എല്ലായ്പ്പോഴും യാത്ര സുഗമമാക്കണമെന്നില്ല. ചിലപ്പോഴൊക്കെ ഇത് വലിയ യാത്രാക്കുഴപ്പങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും കാരണമാകാറുണ്ട്.
എങ്കിലും ചില ക്രമീകരണങ്ങൾ മാറ്റിവെക്കുന്നതിലൂടെ ഈ പ്രശ്നം ഒഴിവാക്കാൻ സാധിക്കും. യാത്രാവേളകളിൽ വെയ്സ് ആപ്പ് ഉപയോഗിക്കുമ്പോൾ അതിലെ റൂട്ടിംഗ് സംവിധാനം പലപ്പോഴും വലിയ കുരുക്കുകളിൽ നിന്ന് പെട്ടെന്ന് രക്ഷപ്പെടാൻ സഹായിക്കാറുണ്ട്.
എങ്കിലും അപരിചിതമായ സ്ഥലങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ തെറ്റായ ഇടവഴികളിലേക്കും മറ്റും ഇത് വഴിതിരിച്ചുവിട്ടേക്കാം. അനാവശ്യമായ ഷോർട്ട്കട്ടുകൾ ഒഴിവാക്കാനും യാത്ര കൂടുതൽ സുരക്ഷിതമാക്കാനും ചില മുൻകരുതലുകൾ സ്വീകരിക്കാവുന്നതാണ്.
യാത്ര ചെയ്യുമ്പോൾ രണ്ട് പോയിന്റുകൾ മാത്രം അതായത് പുറപ്പെടുന്ന സ്ഥലവും ലക്ഷ്യസ്ഥാനവും മാത്രം നൽകിയാൽ ആപ്പ് സ്വന്തം രീതിയിൽ വഴി തെരഞ്ഞെടുക്കാൻ സാധ്യതയുണ്ട്. ഇത് ഒഴിവാക്കാൻ ഇടയിൽ മറ്റ് സ്റ്റോപ്പുകളോ വഴിപോയിന്റുകളോ ചേർക്കാവുന്നതാണ്.
ഇതിലൂടെ ആപ്പ് നിങ്ങളുടെ നിശ്ചിത പാതയിലൂടെ തന്നെ സഞ്ചരിക്കാൻ നിർബന്ധിതമാകും. ഫോണിലോ ആൻഡ്രോയിഡ് ഓട്ടോ ഡിസ്പ്ലേയിലോ റൂട്ട് എടുത്തതിനു ശേഷം താഴെയുള്ള ഇടിഎ ബാറിൽ ടാപ്പ് ചെയ്ത് ഗ്യാസ് സ്റ്റേഷനുകൾ, റെസ്റ്റോറന്റുകൾ തുടങ്ങിയ ഇടത്താവളങ്ങൾ ചേർക്കാവുന്നതാണ്.
ഇതിനുപുറമെ ആപ്പിലെ ക്രമീകരണങ്ങൾ മാറ്റുന്നതിലൂടെയും ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണാം. ‘Avoiding difficult intersections’ എന്ന ഫീച്ചർ എപ്പോഴും ‘Always’ ആയി സെറ്റ് ചെയ്യുക വഴി തിരക്കേറിയ ജങ്ഷനുകളിലെ അപകടകരമായ തിരിവുകൾ ഒഴിവാക്കാൻ സാധിക്കും.
അതുപോലെ ഉപയോഗിക്കുന്ന വാഹനത്തിന്റെ തരം കൃത്യമായി നൽകേണ്ടതും അത്യാവശ്യമാണ്. കാറോ മോട്ടോർസൈക്കിളോ ഏതാണോ ഉപയോഗിക്കുന്നത്, ആ പ്രൊഫൈൽ തന്നെ ആപ്പിൽ സെറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.
ഇത് തെറ്റായ വഴികളിലൂടെ വാഹനം എത്തുന്നതു തടയാൻ സഹായിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

