പോർച്ചുഗൽ ഫുട്ബോൾ ടീം ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഒരു മാസത്തെ വിലക്ക് ഏർപ്പെടുത്തി. പരിശീലകനുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് ദേശീയ ടീമിന്റെ ക്യാമ്പ് അനുവാദമില്ലാതെ വിട്ടുപോയ സംഭവത്തിലാണ് ഈ അച്ചടക്ക നടപടി.
ഇതിനുപുറമേ 255 യൂറോ പിഴയും താരത്തിന് ചുമത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം ഡെൻമാർക്കിനെതിരായ മത്സരത്തിനുള്ള പോർച്ചുഗൽ ടീമിൽ അവസരം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ആരോടും അനുവാദം ചോദിക്കാതെ റൊണാൾഡോ ക്യാമ്പ് വിടുകയായിരുന്നു.
ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടിരിക്കുന്നത് ഡീപ് സിപ്ലിനറി കൗൺസിലാണ്. മുൻപ് താരം ഒന്നുമുതൽ ആറുമാസം വരെ സസ്പെൻഷനിലായേക്കുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും, നിലവിൽ ഒരു മാസത്തേക്കാണ് ഔദ്യോഗിക തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്.
പോർച്ചുഗലിന്റെ എക്കാലത്തെയും മികച്ച ഇതിഹാസ താരത്തിനെതിരെ അച്ചടക്കനടപടി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് കായികലോകത്ത് വലിയ ചർച്ചകളും തർക്കങ്ങളും നിലനിന്നിരുന്നു. എത്ര വലിയ താരമാണെങ്കിലും അച്ചടക്കത്തിനാണ് മുൻഗണന നൽകേണ്ടതെന്ന കർശന നിലപാടാണ് പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷൻ ഇതിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.
കോച്ച് ജോർജ് ജീസസുമായുള്ള തർക്കത്തെത്തുടർന്നാണ് ഡെൻമാർക്കിന്റെ തലസ്ഥാനമായ കോപ്പൻഹേഗനിലെ പോർച്ചുഗൽ പരിശീലന ക്യാമ്പിൽ നിന്ന് നേഷൻസ് ലീഗിൽ ഡെൻമാർക്കിനെതിരായ മത്സരത്തിന് മുന്നോടിയായി റൊണാൾഡോ ഇറങ്ങിപ്പോയത്. എന്നാൽ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് താരം വിരമിക്കൽ പ്രഖ്യാപിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിതിവന്നിട്ടില്ല.
ക്യാമ്പിൽ നിന്ന് പിന്മാറിയ താരം ഭാവിയിൽ ദേശീയ ടീമിലേക്ക് തിരികെ എത്തുമോ എന്നതിനെക്കുറിച്ചും ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

