റാന്നി രജിത വധക്കേസിലെ പ്രതി പിടിയില്‍. രജിതയെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അതുല്‍ സത്യനാണ് പിടിയിലായത്.
റാന്നി പുതുശേരി മനയിലെ ആളൊഴിഞ്ഞ വീട്ടില്‍നിന്നാണ് പൊലീസ് സംഘം അതുലിനെ കസ്റ്റഡിയിലെടുത്തത്.
കീക്കൊഴൂര്‍ പുള്ളിക്കാട്ടില്‍പടി മലര്‍വാടി ജംക്ഷനു സമീപം ഇരട്ടത്തലപനയ്ക്കല്‍ രജിതമോള്‍ ( 27) ആണ് വെട്ടേറ്റു മരിച്ചത്. ആക്രമണം തടയാന്‍ ശ്രമിച്ച യുവതിയുടെ അച്ഛനും അമ്മയ്ക്കും സഹോദരിക്കും വെട്ടേറ്റു.
ഇവര്‍ ഗുരുതര പരുക്കുകളുമായി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. രജിതയെ ആക്രമിക്കാനുള്ള ശ്രമത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ അതുലിനും സാരമായ പരുക്കേറ്റിട്ടുണ്ട്.
പരുക്ക് ഗുരുതരമാണെന്ന് വ്യക്തമായതോടെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്കു മാറ്റി.
രജിതമോളുടെ പിതാവ് വി.എ.രാജു (60) മാതാവ് ഗീത (51) , സഹോദരി അപ്പു (13) എന്നിവര്‍ക്കാണു വെട്ടേറ്റത്. ഗുരുതരമായി പരുക്കേറ്റ രജിതയെ റാന്നി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു.
അഞ്ച് വര്‍ഷത്തോളം അതുലിനൊപ്പമായിരുന്നു രജിതയുടെ താമസം. പിണങ്ങി രജിത സ്വന്തം വീട്ടിലേക്ക് പോയതിനെ തുടര്‍ന്നുണ്ടായ അസ്വാരസ്യങ്ങളാണ് കൊലയ്ക്ക് കാരണമായത്.
അഞ്ച് വര്‍ഷത്തോളമായി അതുലിനൊപ്പം കഴിയുകയായിരുന്നു രജിതയെന്നാണ് വിവരം. അതുലിന്റെ സുഹൃത്തിന്റെ ഭാര്യയാണ് രജിത.
രജിതയുടെ ഭര്‍ത്താവ് ഗള്‍ഫിലേക്കു പോയ സമയത്താണ് അതുലിനൊപ്പം താമസം തുടങ്ങിയത്. അടുത്തിടെ ജോലിക്കായി രജിത വിദേശത്തേക്കു പോയിരുന്നു.
എന്നാല്‍ അതുലിന്റെ നിര്‍ബന്ധത്തെ തുടര്‍ന്ന് ആറു മാസത്തിനുശേഷം തിരികെ പോന്നു. The post റാന്നി രജിത വധക്കേസിലെ പ്രതി പിടിയില്‍ appeared first on Navakerala News.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

