ശ്രീലങ്കയിൽ നടക്കാനിരിക്കുന്ന ഏകദിന ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. യുവതാരം തിലക് വർമ്മയാണ് ടീമിനെ നയിക്കുക.
രാജസ്ഥാൻ റോയൽസ് താരമായ റിയാൻ പരാഗ് ആണ് വൈസ് ക്യാപ്റ്റൻ. ഇന്ത്യ എ, ശ്രീലങ്ക എ, അഫ്ഗാനിസ്ഥാൻ എ എന്നീ ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്.
ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനം പരിഗണിച്ച് 15 കാരനായ വൈഭവ് സൂര്യവംശിയെ ടീമിൽ ഉൾപ്പെടുത്തിയത് ശ്രദ്ധേയമായി. പ്രഭ്സിമ്രാൻ സിംഗ്, ആയുഷ് ബദോനി, പ്രിയാൻഷ് ആര്യ തുടങ്ങിയ യുവതാരങ്ങൾ ബാറ്റിംഗ് നിരയ്ക്ക് കരുത്ത് പകരും.
ശ്രീലങ്കയിലെ പിച്ചുകൾക്ക് മുൻതൂക്കം നൽകുന്ന സ്പിൻ ബൗളിംഗ് ഓൾറൗണ്ടർമാർക്ക് ടീമിൽ വലിയ പ്രാധാന്യമാണ് നൽകിയിരിക്കുന്നത്. നിഷാന്ത് സിന്ധു, ഹർഷ് ദുബെ, വിപ്രജ് നിഗം, ആയുഷ് ബദോനി, സൂര്യൻഷ് ഷെഡ്ഗെ എന്നിവരാണ് സ്പിൻ വിഭാഗത്തിലുള്ളത്.
യാഷ് താക്കൂർ, അൻഷുൽ കംബോജ് എന്നിവരാണ് പേസ് ബൗളർമാർ. ജൂൺ 9 മുതൽ 21 വരെ ദാംബുള്ളയിലാണ് മത്സരങ്ങൾ നടക്കുന്നത്.
ജൂൺ 9-ന് ശ്രീലങ്ക എ-യുമായും, 11-ന് അഫ്ഗാനിസ്ഥാൻ എ-യുമായും ഇന്ത്യ ഏറ്റുമുട്ടും. തുടർന്ന് ജൂൺ 15, 17 തീയതികളിൽ യഥാക്രമം ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ ടീമുകളുമായി ഇന്ത്യ എ രണ്ടാംഘട്ട
മത്സരങ്ങൾ കളിക്കും. ജൂൺ 21-നാണ് ഫൈനൽ.
ഏകദിന പരമ്പരയ്ക്ക് ശേഷം ഗോളിൽ വെച്ച് ശ്രീലങ്ക എ ടീമിനെതിരെ രണ്ട് ദ്വിദിന മത്സരങ്ങളും നടക്കും. **ഇന്ത്യ എ ടീം:** തിലക് വർമ്മ (ക്യാപ്റ്റൻ), റിയാൻ പരാഗ് (വൈസ് ക്യാപ്റ്റൻ), പ്രിയാൻഷ് ആര്യ, വൈഭവ് സൂര്യവംശി, ആയുഷ് ബദോനി, നിഷാന്ത് സിന്ധു, ഹർഷ് ദുബെ, സൂര്യൻഷ് ഷെഡ്ഗെ, പ്രഭ്സിമ്രാൻ സിംഗ് (വിക്കറ്റ് കീപ്പര്‍), കുമാർ കുശാഗ്ര (വിക്കറ്റ് കീപ്പര്‍), വിപ്രാജ് നിഗം, യാഷ് താക്കൂർ, യുദ്ധ്വീർ സിംഗ്, അൻഷുൽ കംബോജ്, അർഷാദ് ഖാൻ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

