ജീവിതത്തിന്റെ സമസ്ത മേഖലകളെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) നിയന്ത്രിക്കുന്ന ഈ കാലഘട്ടത്തിൽ എഐ സാങ്കേതികവിദ്യ വശമാക്കുന്നത് പുതിയ കാലഘട്ടത്തിന്റെ സാക്ഷരതയാണെന്ന് മന്ത്രി റോജി എം. ജോൺ വ്യക്തമാക്കി.
കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ ഫൈസൽ ബാബു എംഎൽഎയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയായ ‘മികവി’ന്റെയും അധ്യാപകർക്കായുള്ള എഐ പരിശീലന ശിൽപശാലയുടെയും ഔദ്യോഗിക ഉദ്ഘാടനം മീഞ്ചന്ത ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലത്തിലെ വിവിധ വിദ്യാലയങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനൊപ്പം, ബോധന രീതികളും പഠന നിലവാരവും ആഗോള മാനദണ്ഡങ്ങളിലേക്ക് ഉയർത്തുക എന്നതാണ് ‘മികവ്’ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ചടങ്ങിൽ ഫൈസൽ ബാബു എംഎൽഎ അധ്യക്ഷത വഹിച്ചു.
കോളജ് വിദ്യാഭ്യാസ വകുപ്പ് ഇൻ-ചാർജ് ഡെപ്യൂട്ടി ഡയറക്ടർ പ്രഫ. ഡോ.
സി.പി. ഷഹീദ് റംസാൻ ചടങ്ങിന് സ്വാഗതം ആശംസിച്ചു.
കോഴിക്കോട് കോർപറേഷൻ കൗൺസിലർമാരായ എസ്.കെ.അബൂബക്കർ, ഷമീൽ തങ്ങൾ, കാലിക്കറ്റ് സർവകലാശാല സിൻഡിക്കറ്റ് അംഗം മധു രാമനാട്ടുകര, നൗഫൽ കാട്ടുകുളങ്ങര, എം.പി.ബാബുരാജ് തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. കോളജ് പ്ലാനിങ് കമ്മിറ്റി അംഗം ഡോ.
ഷൈനി യോഗത്തിന് നന്ദി രേഖപ്പെടുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

