കോഴിക്കോട്: വിലങ്ങാട് മലയോര മേഖലയില്‍ ഒന്‍പത് ആടുകളെ കാണാതായി. ഇതില്‍ ഒരു ആട്ടിന്‍കുട്ടിയുടെ ശരീരാവശിഷ്ടം സമീപത്തെ മലമുകളില്‍ പാതിഭക്ഷിച്ച നിലയില്‍ കണ്ടെത്തി.
ഇതോടെ പ്രദേശത്ത് പുലിയുടെ സാന്നിധ്യമാണെന്ന സംശയത്തിലാണ് നാട്ടുകാര്‍. കോഴിക്കോട് നരിപ്പറ്റ ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡിലെ വടക്കെ വായാട് മേഖലയിലാണ് വളര്‍ത്തുമൃഗങ്ങളെ തുടര്‍ച്ചയായി കാണാതായത്.
വയനാടന്‍ കാടുകളോട് ചേര്‍ന്ന പെരിയ റിസര്‍വ് വനത്തിന് സമീപത്തെ പ്രദേശമാണ് വായാട്. പ്രദേശവാസിയായ തങ്കച്ചന്റെ ഒന്‍പത് ആടുകളെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ കാണാതായത്.
അഞ്ച് മാസം പ്രായമായ എട്ട് ആടുകളെയും ഗര്‍ഭിണിയായ മറ്റൊരാടിനെയുമാണ് രണ്ടാഴ്ചക്കിടെ പല ദിവസങ്ങളിലായി നഷ്ടപ്പെട്ടത്. ഇതില്‍ ഒരാട്ടിന്‍ കുട്ടിയുടെ ശരീര ഭാഗങ്ങള്‍ സമീപത്തെ മലമുകളില്‍ നിന്ന് കണ്ടെത്തി.
ഇതിന് പിന്നാലെ പ്രദേശത്ത് ടാപ്പിംഗിന് പോയ തൊഴിലാളികള്‍ പുലിയെ കണ്ടതായി സംശയം പ്രകടിപ്പിച്ചു. നേരത്തെ മേഖലയില്‍ കൂട്ടമായെത്തിയിരുന്ന കുരങ്ങുകളെ കാണാനില്ലാത്തതും പുലിയുടെ സാന്നിധ്യം കൊണ്ടാണെന്നാണ് നാട്ടുകാരുടെ സംശയം.
വളര്‍ത്തുമൃഗങ്ങളെ നഷ്ടപ്പെട്ട കാര്യം അറിയിച്ചിട്ടും വനം വകുപ്പ് വേണ്ട
നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു. The post ആടുകളെ കാണാതായി; പുലിയുടെ സാന്നിധ്യം സംശയിച്ച് നാട്ടുകാര്‍ appeared first on Malayoravarthakal.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

