സ്വന്തം ലേഖകൻ ആലപ്പുഴ: ഹരിപ്പാട് മിനി ലോറി ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കരുവാറ്റ വടക്ക് കണ്ടത്തില്‍ പറമ്പില്‍ സുധാകരന്- രമ ദമ്പതികളുടെ മകന് അഭയ് (20) ആണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 1.45 ന് ദേശീയപാതയില്‍ കരുവാറ്റ വഴിയമ്പലം ജംഗ്ഷന് സമീപം വെച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ അഭയയെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
മിനി ലോറി സൈക്കിള്‍ യാത്രികനായ രാജുവിനെയും ഇടിച്ചിരുന്നു. ഇരുകാലുകള്‍ക്കും ഒടിവ് പറ്റിയ രാജു ആശുപത്രിയില്‍ ചികിത്സയിലാണ്.
The post ആലപ്പുഴ ഹരിപ്പാട് മിനി ലോറി ഇടിച്ച് അപകടം ; ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു appeared first on Third Eye News Live. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

