ബിഹാറിലെ സിവാൻ ജില്ലയിലുള്ള ഒരു പടക്ക നിർമ്മാണ ഫാക്ടറിയിൽ ഉണ്ടായ വൻ സ്ഫോടനത്തിൽ എട്ട് തൊഴിലാളികൾ മരണമടഞ്ഞു. സംഭവത്തിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ദുരന്തസ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ ഊർജ്ജിതമായി പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. വളരെ ശക്തമായ സ്ഫോടനമാണ് ഉണ്ടായത്.
ഇതിന്റെ ആഘാതത്തിൽ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ സമീപത്തെ റോഡിലേക്ക് തെറിച്ചുവീണു. അപകടത്തിൽ മൃതദേഹങ്ങൾ പൂർണ്ണമായും ചിന്നിച്ചിതറിയ നിലയിലായതിനാൽ മരണപ്പെട്ടവരെ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല.
പ്രമുഖ പടക്ക വ്യാപാരിയായ മുഹമ്മദ് അമീറുദ്ദീൻ മിയാൻ എന്നയാളുടെ വീട്ടിലാണ് ഈ പടക്ക നിർമ്മാണ യൂണിറ്റ് പ്രവർത്തിച്ചിരുന്നതെന്ന് നാട്ടുകാർ വ്യക്തമാക്കി. സ്ഫോടനം നടക്കുന്ന സമയത്ത് ഈ വീട്ടിൽ നിരവധി ആളുകൾ ഉണ്ടായിരുന്നു.
വീട്ടിൽ സൂക്ഷിച്ചിരുന്ന മറ്റ് പടക്ക ശേഖരത്തിലേക്ക് തീ പടർന്നതിനെ തുടർന്നാണ് തുടർച്ചയായ സ്ഫോടനങ്ങൾ ഉണ്ടായത്. ഏകദേശം രണ്ട് മണിക്കൂറോളം ഇടവിട്ട് സ്ഫോടനങ്ങൾ ആവർത്തിച്ചതായി പ്രദേശവാസികൾ സാക്ഷ്യപ്പെടുത്തുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

