കോഴിക്കോട് ജില്ലയിലെ നരിക്കുനിയില്‍ അതിഥി തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ചു. പശ്ചിമ ബംഗാള്‍ സോനാക്കോള് പോസ്റ്റ് ബാഗുവ, ഹരിശ്ചന്ദ്രപൂര്‍ മാള്‍ഡ സ്വദേശിയായ നബിഉല് ഹസന് (21) ആണ് ദാരുണമായി മരണപ്പെട്ടത്.
നരിക്കുനി ബസ് സ്റ്റാന്‍ഡിലെ സുല്‍ത്താന്‍ പാലസ് ഹോട്ടലിലെ ജീവനക്കാരനായിരുന്നു ഇദ്ദേഹം. നരിക്കുനി-പൂനൂര് റോഡിലെ തെച്ചോട്ടുള്ള കെട്ടിടത്തിലെ വാടക മുറിയില്‍ വെച്ചാണ് അപകടമുണ്ടായത്.
ഇവിടെ താമസിക്കുന്നതിനിടെ അപ്രതീക്ഷിതമായി വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് നടപടികള്‍ പൂര്‍ത്തിയാക്കാനായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

