സംസ്ഥാനത്ത് വന്യജീവികളുടെ ആക്രമണം മൂലം കർഷകർക്കുണ്ടാകുന്ന കൃഷിനാശത്തിനുള്ള നഷ്ടപരിഹാരത്തുക 100 ശതമാനമായി വർധിപ്പിച്ച് സംസ്ഥാന സർക്കാർ ഉത്തരവായി. ഇതിന്റെ ഭാഗമായി നഷ്ടപരിഹാരത്തിന്റെ പരമാവധി പരിധിയും അപേക്ഷകളുടെ എണ്ണത്തിലുള്ള നിയന്ത്രണങ്ങളും പൂർണ്ണമായി ഒഴിവാക്കിയിട്ടുണ്ട്.
കൂടാതെ പ്രധാന കാര്‍ഷികോല്‍പ്പന്നങ്ങളായ തേങ്ങ, കൊക്കോ എന്നിവ പുതിയ നഷ്ടപരിഹാര പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. പുതിയ ഉത്തരവ് പ്രകാരം തേങ്ങ ഒന്നിന് 15 രൂപ നിരക്കിലും കൊക്കോ കിലോഗ്രാമിന് 30 രൂപ നിരക്കിലും കർഷകർക്ക് നഷ്ടപരിഹാരം ലഭ്യമാക്കും.
കഴിഞ്ഞ 10 വർഷത്തെ കണക്കുകൾ വിശദമായി പരിശോധിച്ച ശേഷം നിലവിലുള്ള നഷ്ടപരിഹാരത്തുക അപര്യാപ്തമാണെന്ന് വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് ഈ നിർണ്ണായക തീരുമാനമെടുത്തതെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. വന്യജീവികളുടെ ആക്രമണം കാരണം കൃഷിക്കോ കാർഷികോൽപ്പന്നങ്ങൾക്കോ നാശനഷ്ടമുണ്ടായാൽ കൃത്യമായ നഷ്ടം തിട്ടപ്പെടുത്തുന്നതിനായി സംഭവം നടന്ന് 72 മണിക്കൂറിനുള്ളിലോ അല്ലെങ്കിൽ പരമാവധി രണ്ട് ആഴ്ചയ്ക്കുള്ളിലോ ബന്ധപ്പെട്ട
അധികാരികളെ വിവരം അറിയിക്കേണ്ടതാണ്. തുടർന്ന് ആറ് മാസത്തിനുള്ളിൽ നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ച് അപേക്ഷ സമർപ്പിക്കണമെന്നും വനംവകുപ്പിന്റെ ഉത്തരവിൽ നിർദ്ദേശിക്കുന്നുണ്ട്.
അപേക്ഷകരുടെ അർഹത സംബന്ധിച്ച മുൻകാല നിബന്ധനകൾ അതേപടി തുടരുമെന്നും അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

