കോഴിക്കോട്; കൊടുംചൂടില്‍ വാഹനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ ജാഗ്രതാ നിര്‍ദ്ദേശവുമായി പൊലീസ്. ചൂട് കൂടിയതോടെ റോഡുകളില്‍ പ്രത്യേകിച്ച് ഹൈവേകളില്‍ അസഹനീയമായ ചൂടാണ് അനുഭവപ്പെടുന്നത്.
കാലഹരണപ്പെട്ടതും കൂടുതല്‍ ഉപയോഗിച്ചതുമായ ടയറുകളില്‍ ചൂട് കൂടുമ്ബോള്‍ മര്‍ദ്ദം കൂടുന്നതിനാല്‍ അതിവേഗം പൊട്ടിപ്പോകും. അതുകൊണ്ടുതന്നെ ചൂടുകാലത്തെ യാത്രകളിലും അപകടങ്ങള്‍ പതിയിരിപ്പുണ്ട്.
വാഹനങ്ങളുടെ ടയറുകളെയും ചൂട് ബാധിക്കുന്നുണ്ടെന്ന് പ്രത്യേകം ശ്രദ്ധിക്കുക. റോഡിലെയും അന്തരീക്ഷത്തിലെയും അമിതമായ ചൂടും വാഹനം ഓടിക്കൊണ്ടിരിക്കുമ്ബോള്‍ ഉണ്ടാകുന്ന ചൂടും മൂലം കാലപ്പഴക്കം ചെന്ന ടയറുകള്‍ പൊട്ടാനുള്ള സാദ്ധ്യത കൂടുതലാണ്.
ഉയര്‍ന്ന ചൂട് മൂലം ടയറുകളില്‍ സംഭവിക്കാവുന്ന വിള്ളലും പൊട്ടലുമെല്ലാം അപകടത്തിന് കാരണമാകുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയിലുണ്ടായ മിക്ക അപകടങ്ങളും വാഹനങ്ങളുടെ ടയറുകള്‍ പൊട്ടിയാണുണ്ടായതെന്നാണ് ട്രാഫിക് പൊലീസ് പറയുന്നത്.
മാവൂരില്‍ ബസ് വയലിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ യുവാവിന്റെ മരിക്കാനിടയാക്കിയത് മോശമായ ടയറുകളുടെ ഉപയോഗമാണ്. യുവാവിന്റെ ബെെക്കിലെ ടയറുകളില്‍ ആവശ്യത്തിന് കാറ്റില്ലാത്തതിനാലാണ് ബ്രേക്ക് പിടിച്ചിട്ടും കിട്ടാതിരുന്നത്.
മാത്രമല്ല, ബാലുശ്ശേരിയില്‍ കാറ് ബസിലിടിച്ച് അപകടമുണ്ടായതും ഇതേ കാരണത്താലാണ്. കാറിന്റെ ടയറുകള്‍ പൊട്ടിയാണ് കാര്‍ നിയന്ത്രണം വിട്ട് ബസിലിടിച്ചത്.
തേഞ്ഞ ടയറുകള്‍ ഉപയോഗിക്കുന്നതിനോടൊപ്പം തന്നെ റീസൈക്കിള്‍ ചെയ്തുവരുന്ന ടയറുകളുടെ ദീര്‍ഘകാല ഉപയോഗവും അപകട സാദ്ധ്യത വര്‍ദ്ധിപ്പിക്കുകയാണ്.
മാത്രമല്ല ഇത്തരത്തില്‍ ഉപയോഗിച്ച ടയറുകള്‍ ഗുണനിലവാരമുള്ളതാവില്ലെന്നാണ് പൊലീസും ഗതാഗതവകുപ്പ് പറയുന്നത്. സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട
1. യാത്രയ്ക്ക് മുമ്ബ് പ്രത്യേകിച്ച്, ദീര്‍ഘദൂര യാത്രകള്‍ക്ക് മുമ്ബ് ടയറുകളുടെ പ്രവര്‍ത്തനക്ഷമത നിര്‍ബന്ധമായും പരിശോധിക്കേണ്ടതാണ്.
2.
ടയറുകളുടെ തകരാറുകള്‍ കണ്ടെത്താന്‍ ഡ്രൈവ് ചെയ്യുന്നവര്‍ തന്നെ കൃത്യമായ പരിശോധന നടത്തണം.
3. തേയ്മാനം സംഭവിച്ച ടയറുകള്‍, കാലപ്പഴക്കമുള്ള ടയറുകള്‍ എന്നിവ മാറ്റി ഗുണനിലവാരമുള്ള ടയറുകള്‍ ഇടുക.
4..
ടയറില്‍ കാറ്റ് കുറവാണെങ്കില്‍ അത് ഘര്‍ഷണം വര്‍ദ്ധിപ്പിക്കും. ഇത് അധികമായി ചൂടുണ്ടാക്കുന്നതിനാല്‍ ടയറിന്റെ തേയ്മാനം കൂടും.
5.
രണ്ടാഴ്ചയില്‍ ഒരിക്കലെങ്കിലും സ്റ്റെപ്പിനി അടക്കമുള്ള ടയറുകളിലെ വായുമര്‍ദ്ദം പരിശോധിപ്പിച്ച് കുറവുണ്ടെങ്കില്‍ നികത്തണം.
6. ഓരോ പതിനായിരം കിലോമീറ്ററിലും ടയറുകള്‍ മാറ്റിയിടണം.
7. ടയറുകളുടെ അലൈന്മെന്റ്, ബാലന്‍സിംഗ് എന്നിവ കൃത്യമായ ഇടവേളകളില്‍ ചെയ്യണം.
8. വാഹനങ്ങളുടെ ബ്രേക്കിന്റെ കാര്യക്ഷമത, ഓയില്‍ മാറ്റാനുള്ള കാലാവധി എന്നിവയ്ക്കുപുറമേ റേഡിയേറ്ററുകളിലെ ദ്രാവകത്തിന്റെ തോതും ചൂടുകാലത്ത് കൃത്യമായ ഇടവേളകളില്‍ പരിശോധിക്കണം.
9. രണ്ടാഴ്ചയിലൊരിക്കലെങ്കിലും ടയറിലെ മര്‍ദ്ദം ക്രമപ്പെടുത്തുക നിയന്ത്രണമുണ്ട് കേടായതോ, കാലാവധി കഴിഞ്ഞതുമായ ടയറുകള്‍ ഉപയോഗിച്ചാല്‍ വാഹനങ്ങള്‍ക്ക് ട്രാഫിക് പൊലീസ് നോട്ടീസ് നല്‍കുകയും ഓരാഴ്ചക്കകം ടയറുകള്‍ മാറ്റിയില്ലെങ്കില്‍ റിപ്പോര്‍ട്ട് ആര്.ടി.ഒയ്ക്ക് കെെമാറുകയുമാണ് ചെയ്യുന്നത്.
ശേഷം വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്യും. ”മോശമായ ടയറുകള്‍ ഉപയോഗിച്ച് വാഹനം ഓടിക്കുന്നത് നിയമവിരുദ്ധമാണ്.
ഇത് അപകടങ്ങള്‍ ക്ഷണിച്ചു വരുത്തും. അതു കൊണ്ട് മോശം ടയറുകള്‍ കൃത്യസമയത്ത് മാറ്റി വാഹനം ഉപയോഗിക്കുക.” എല്‍.സുരേഷ് ബാബു,ട്രാഫിക് ഇന്‍സ്പെക്ടര്‍ ഒഫ് പൊലീസ് The post ടയര്‍ ശരിയല്ലെങ്കിലും നിങ്ങളുടെ വാഹനങ്ങള്‍ പൊലീസിനും ആര് ടി ഒയ്ക്കും പിടിച്ചെടുക്കാം, അറിയാമോ ഇങ്ങനെയൊരു നിയമമുള്ളത്? ഇനി കര്‍ശനമാക്കും, ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങള്‍ appeared first on Malayoravarthakal.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

