സ്വന്തം ലേഖകൻ തിരുവനന്തപുരം: നിയമസഭ സംഘര്‍ഷക്കേസില്‍ പ്രതിപക്ഷ എംഎൽഎമാർക്കെതിരായി രജിസ്റ്റർ ചെയ്ത കേസിൽ സര്‍ക്കാരിന് തിരിച്ചടി. സംഘര്‍ഷത്തിനിടെ പരിക്കേറ്റ രണ്ടു വനിതാ വാച്ച് ആന്റ് വാര്‍ഡുകളുടെ കൈക്ക് പൊട്ടലില്ലെന്നാണ് റിപ്പോര്‍ട്ട്.
ജനറല്‍ ആശുപത്രിയിലെ ആശുപത്രിയിലെ തുടര്‍ ചികിത്സയിലെ സ്കാനിംഗിലാണ് പൊട്ടലില്ലെന്ന് കണ്ടെത്തിയത്. വാച്ച് ആന്റ് വാര്‍ഡുകളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു എന്നാരോപിച്ചാണ് ഏഴ് പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത്.
വാച്ച് ആന്‍ഡ് വാര്‍ഡുകളുടെ ഡിസ്ചാര്‍ജ് സമ്മറിയും സ്കാനിങ് റിപ്പോര്‍ട്ടുകളും ആശുപത്രി അധികൃതര്‍ പൊലീസിന് കൈമാറിയിട്ടുണ്ട്.പൊലീസ് ഉദ്യോഗസ്ഥര്‍ ഡോക്ടര്‍മാരുമായി സംസാരിക്കും. ഇതിനുശേഷം യുഡിഎഫ് എംഎല്‍എമാര്‍ക്കെതിരെ ചുമത്തിയ ജാമ്യമില്ലാ വകുപ്പ് പിന്‍വലിച്ചേക്കും.
ഐപിസി 326 പ്രകാരമായിരുന്നു എംഎല്‍എമാര്‍ക്കെതിരെ കേസെടുത്തിരുന്നത്. വാച്ച് ആന്‍ഡ് വാര്‍ഡിന്റെ പരാതിയിലായിരുന്നു പൊലീസ് കേസെടുത്തത്.
ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചതിനും കൃത്യ നിര്‍വ്വഹണം തടസപ്പെടുത്തി എന്നീ കുറ്റങ്ങള്‍ തുടര്‍ന്നേക്കും. The post നിയമസഭ സംഘര്‍ഷക്കേസില്‍ സര്‍ക്കാരിന് തിരിച്ചടി..!
വനിതാ വാച്ച് ആന്റ് വാര്‍ഡുകളുടെ കൈക്ക് പൊട്ടലില്ലെന്ന് മെഡിക്കൽ റിപ്പോർട്ട്; പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ ചുമത്തിയ ജാമ്യമില്ലാ വകുപ്പ് പിന്‍വലിച്ചേക്കും appeared first on Third Eye News Live. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

