ഇന്ന് പലരും പേടിയോടെ നോക്കികാണുന്ന രോഗമാണ് കൊളസ്ട്രോള്‍. രണ്ട് തരത്തിലുള്ള കൊളസ്ട്രോളാണുള്ളത്.
നല്ല കൊളസ്ട്രോളും ചീത്ത കൊളസ്ട്രോളും. ശരീരത്തില്‍ ചീത്ത കൊളസ്ട്രോള്‍ അമിതമായാല്‍ ഹൃദ്രോഗ സാധ്യത കൂടുതലാണെന്ന് ഗവേഷകര്‍ പറയുന്നു.
ലോ- ഡെൻസിറ്റി ലിപ്രോപ്രോട്ടീൻ(LDL), ഇതിനെയാണ് ചീത്ത കൊളസ്ട്രോള്‍ എന്ന് പറയുന്നത്. രക്തത്തില്‍ ചീത്ത കൊളസ്ട്രോള്‍ കൂടുമ്ബോള്‍ ഇത് ഹൃദയ സംബന്ധമായ അസുഖങ്ങളിലേയ്ക്കും അതുപോലെ, പക്ഷാഘാതം ഉണ്ടാകാനുള്ള സാധ്യതയും കൂട്ടുന്നു.
ശരീരത്തില്‍ കൊളസ്ട്രോളിന്റെ അളവ് കൂടുന്നുണ്ടോ എന്ന് ഇടയ്ക്ക് ഡോക്ടറെ കണ്ട് പരിശോധിക്കേണ്ടത് അനിവാര്യം. ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാൻ ജീവിതശെെലിയില്‍ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?… സാറ്റുറേറ്റഡ് ഫാറ്റ് കുറയ്ക്കാം.
ഇതിനായി റെഡ് മീറ്റ്, നല്ല കൊഴുപ്പ് അടങ്ങിയ പാല് ഉല്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കാം. ഒമേഗ- 3 ഫാറ്റി ആസിഡ് അടങ്ങിയ ആഹാരങ്ങള്‍ ശീലമാക്കാം.
ഇത് ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കുന്നു. വാള്‍നട്ട്, സാല്‍മണ്‍ ഫീഷ്, ഫ്ലാക്സ് സീഡ്സ് എന്നിവ ഇതിനായി കഴിക്കാം.
നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ശീലമാക്കുക. ഇവ രക്തത്തിലെ കൊളസ്ട്രോളിനെ കുറയ്ക്കുന്നു.
ആഹാരത്തില്‍ ശ്രദ്ധിക്കുന്നത് പോലെ തന്നെ വ്യായാമം ചെയ്യേണ്ടതും അനിവാര്യമാണ്. നമ്മള് ചെറിയ രീതിയില്‍ ചെയ്യുന്ന വ്യായാമങ്ങള്‍ പോലും നല്ല കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കാൻ സഹായിക്കുന്നുണ്ട്.
ഒരു ദിവസം കുറഞ്ഞത് 30 മിനിറ്റ് നേരമെങ്കിലും വ്യായാമം ചെയ്യാൻ സമയം മാറ്റിവയ്ക്കുക. പുകവലി എല്‍ഡിഎല്‍ കൊളസ്ട്രോള്‍ കൂട്ടാം.
പുകവലി എച്ച്ഡിഎല്‍ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നു.പുകവലി ഉപേക്ഷിക്കുന്നതോടെ ശരീരത്തിലെ രക്തസമ്മര്‍ദ്ദം കുറയ്ക്കാൻ സഹായിക്കും. The post കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഈ കാര്യങ്ങള്‍ ശീലമാക്കൂ appeared first on Malayoravarthakal.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

