തൃശൂര്‍: റെയില്‍വേ സ്റ്റേഷനില്‍ നിന്നും 15 കിലോ കഞ്ചാവ് പിടികൂടി. ബോംബ് സ്ക്വാഡ് പരിശോധനയില്‍ പ്ലാറ്റ്ഫോമിലെ ഇരിപ്പിടിത്തില്‍ നിന്ന് കണ്ടെത്തിയ ബാഗില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്.
സംശയകരമായ രീതിയില്‍ കണ്ട ബാഗ് പരിശോധിച്ചപ്പോഴാണ് ഇത്രയധികം കഞ്ചാവ് കണ്ടെടുത്തത്.
പൊലീസ് ഡോഗ് സ്റ്റെഫി ആണ് ബാഗ് കണ്ടെത്തിയത്. ബോംബ് സ്ക്വാഡ് എസ്ഐ മാരായ വിനയചന്ദ്രന്, വിക്ടര്‍ ഡേവിസ്, എഎസ്ഐ ബെന്നി, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ശരത്, അനീഷ്, ഡോഗ് ഹാന്ഡ്ലര് അനൂപ് എന്നിവരും റെയില്‍വേ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
പൊലിസിനെ കണ്ടപ്പോള്‍ ബാഗ് ഉപേക്ഷിച്ച് പ്രതി രക്ഷപ്പെട്ടതാണെന്ന് സംശയിക്കുന്നു. The post തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍15 കിലോ കഞ്ചാവ് പിടികൂടി appeared first on Navakerala News.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

