ഡല്‍ഹി: ലിവിംഗ് ഇന്‍ റിലേഷനുകള്‍ക്ക് രജിസ്ട്രേഷന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. ലിവ് ഇന്‍ ബന്ധങ്ങള്‍ തടയുകയാണോ ഹര്‍ജിക്കാരന്റെ ലക്ഷ്യം എന്ന് കോടതി ചോദിച്ചു.
രൂക്ഷമായ വിമര്‍ശനത്തോടെയാണ് ഹര്‍ജി സുപ്രീം കോടതി തള്ളിയത്. ചീഫ് ജസ്റ്റിസ് ഡി.
വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. എന്താണ് ഹര്ജിക്കാരന് ഉദ്ദേശിക്കുന്നതെന്നാണ് കോടതി ചോദിച്ചത്.
ലിവ് ഇന്‍ റിലേഷന്‍ഷിപ്പില്‍ ഏര്‍പ്പെടുന്നവരെ സംരക്ഷിക്കുകയാണോ അതോ അവരെ അത്തരം ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നത് തടയുകയാണോ ലക്ഷ്യമെന്നായിരുന്നു കോടതിയുടെ ചോദ്യം. ബുദ്ധി ശൂന്യമായ ഹര്‍ജിയാണെന്നും പിഴ ചുമത്തേണ്ടതാണെന്നും പറഞ്ഞാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ഈ ഹര്‍ജി തള്ളിയത്.
ശ്രദ്ധ കൊലപാതകം അടക്കമുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ച് ലിവ് ഇന്‍ റിലേഷനില്‍ നിര്‍ബന്ധമായ രജിസ്ട്രേഷന് വേണമെന്ന് ചട്ടങ്ങള്‍ വേണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്ജിക്കാരന് കോടതിയെ സമീപിച്ചത്. The post ബുദ്ധിശൂന്യമായ ആവശ്യം; ലിവ് ഇന്‍ റിലേഷന്‍ രജിസ്ട്രേഷന് ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി സുപ്രീംകോടതി appeared first on Navakerala News.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

