സ്വന്തം ലേഖകൻ തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ചു നഗ്നചിത്രം കൈക്കാലാക്കിയ ശേഷം പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര് അറസ്റ്റില്‍. കരുംകുളം പൊറ്റയില്‍ വാറുവിളാകത്തു വീട്ടില്‍ ആദി എന്നു വിളിക്കുന്ന ആദിത്യന് (18), അതിയന്നൂര്‍ വെണ്‍പകല്‍ നെട്ടത്തോട്ടം ലക്ഷം വീട് കോളനിയില്‍ സൂര്യ (18) എന്നിവരാണ് പിടിയിലായത്.
പൂവാര്‍ പൊലീസ് ആണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കേസില്‍ ഇനിയും രണ്ട് പേരെ പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു.
പ്രണയം നടിച്ച് പെണ്‍കുട്ടിയുടെ നഗ്ന ചിത്രങ്ങള്‍ കൈവശപ്പെടുത്തിയ ആദിത്യന്, ഇവ തന്റെ മൂന്ന് സുഹൃത്തുക്കളുടെ മൊബൈല്‍ ഫോണുകളിലേക്ക് അയച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും 5000രൂപ കൈവശപ്പെടുത്തുകയും ചെയ്തു.
പിന്നീട് പ്രതികള്‍ 4 പേരും ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ലക്ഷ്യമിട്ടിരുന്നതായി അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തി. The post പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ചു നഗ്നചിത്രം കൈക്കാലാക്കിയ ശേഷം പീഡിപ്പിക്കാന്‍ ശ്രമം;രണ്ട് പേര് അറസ്റ്റില്‍ appeared first on Third Eye News Live.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

